Breaking News

Politics

പരിമിതമായ നികുതി വർദ്ധന മാത്രം; ന്യായീകരിച്ച് ധനമന്ത്രി

തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വർദ്ധനവിനെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. പരിമിതമായ നികുതി വർദ്ധനവ് മാത്രമാണ് നടപ്പാക്കിയതെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. യു.ഡി.എഫ് 17 തവണയാണ് ഇന്ധന നികുതി കൂട്ടിയത്. പ്രതിപക്ഷം ബി.ജെ.പിയെ പിന്തുണയ്ക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഇന്ധന സെസ്, നികുതി വർദ്ധനവ് എന്നിവയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ സമരം നടത്തുകയാണ്. നാല് എം.എൽ.എമാർ സഭയുടെ കവാടത്തിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. ഷാഫി പറമ്പിൽ, സി.ആർ.മഹേഷ്, മാത്യു കുഴൽനാടൻ, …

Read More »

ലോക്‌സഭ,നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്തണം; ഇടപെടാതെ ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: 2024ലെ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇടപെടാതെ ഡൽഹി ഹൈക്കോടതി. ഒരേസമയം തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര സർക്കാരിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായയാണ് കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർലമെന്‍റും തിരഞ്ഞെടുപ്പ് കമ്മീഷനുമാണെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. തങ്ങളുടെ പരിമിതികൾ മനസിലാക്കുന്നുവെന്നും നിയമം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്നും ചീഫ് ജസ്റ്റിസുമാരായ …

Read More »

ഇന്ധന സെസും നികുതി വർദ്ധനയും; പ്രതിഷേധത്തിന് പ്രതിപക്ഷം, 4 എംഎൽഎമാർ സത്യാഗ്രഹമിരിക്കും

തിരുവനന്തപുരം: ഇന്ധന സെസ്, നികുതി വർദ്ധനവ് എന്നിവയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ പ്രത്യക്ഷ സമരം പ്രഖ്യാപിച്ചു. നാല് എം.എൽ.എമാർ സഭാ കവാടത്തിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തും. ഷാഫി പറമ്പിൽ, സി.ആർ.മഹേഷ്, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം എന്നിവരാണ് സത്യഗ്രഹമിരിക്കുക. ബജറ്റിൻമേലുള്ള പൊതുചർച്ചയ്ക്ക് മുമ്പാണ് പ്രതിപക്ഷം സമരം പ്രഖ്യാപിച്ചത്. നിയമസഭയ്ക്ക് പുറത്തും വലിയ പ്രതിഷേധം നടത്താനാണ് യു.ഡി.എഫിന്‍റെ തീരുമാനം. നാളെ എല്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടേറിയറ്റിലേക്കും കോൺഗ്രസ് മാർച്ച് നടത്തും. 13ന് ജില്ലാ …

Read More »

ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കപ്പെടുന്നു; മുഖ്യമന്ത്രിക്ക് നിവേദനം നൽകി ബന്ധുക്കൾ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കപ്പെടുന്നെന്ന ആരോപണവുമായി സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മികച്ച ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ പറയുന്നു. ഉമ്മൻചാണ്ടിയെ സന്ദർശിക്കാൻ കുടുംബം സഹോദരങ്ങൾക്കും മറ്റ് ബന്ധുക്കൾക്കും അനുമതി നൽകാത്തതിനെ തുടർന്നാണ് മുഖ്യമന്ത്രിയെ സമീപിക്കാൻ തീരുമാനമെടുത്തത്. ജനുവരിയിൽ ബംഗളൂരുവിൽ നിന്ന് തിരിച്ചെത്തിയതിനു ശേഷം ഉമ്മൻചാണ്ടിക്ക്‌ മികച്ച ചികിത്സ നൽകിയിട്ടില്ലെന്ന് നിവേദനത്തിൽ ആരോപിക്കുന്നു. ഉമ്മൻ ചാണ്ടിയുടെ ഇളയ സഹോദരൻ അലക്‌സ് വി ചാണ്ടി …

Read More »

പന്തളം സഹകരണ ബാങ്കിലെ ക്രമക്കേട്; ഏറ്റുമുട്ടി ഡിവൈഎഫ്ഐ–ബിജെപി പ്രവർത്തകർ

പത്തനംതിട്ട: ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പന്തളം സർവീസ് സഹകരണ ബാങ്കിനു മുന്നിൽ ബി.ജെ.പി പ്രവർത്തകർ നടത്തിയ സമരത്തിൽ സംഘർഷം. ബാങ്കിലെത്തിയ ഡി.വൈ.എഫ്.ഐ നേതാക്കളും സമരപന്തലിലുണ്ടായിരുന്ന ബി.ജെ.പി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പോലീസ് ലാത്തി വീശി. പരിക്കേറ്റ മൂന്ന് ബി.ജെ.പി പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്. സിപിഎം നേതൃത്വത്തിലുള്ളതാണ് ബാങ്ക് ഭരണസമിതി. ആരോപണ വിധേയനായ ജീവനക്കാരനെ അറസ്റ്റ് ചെയ്യണമെന്നാണ് യു.ഡി.എഫ്, ബി.ജെ.പി ആവശ്യം. എന്നാൽ പരാതി …

Read More »

അദാനി വിവാദം; പ്രതിപക്ഷത്തിന്‍റെ നിലപാട് യാഥാര്‍ഥ്യം മറച്ചുവെച്ചുള്ളതെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന് സർക്കാർ പ്രത്യേക പരിഗണന നൽകിയെന്ന ആരോപണം തള്ളി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്‍റെ നിലപാട് യാഥാര്‍ഥ്യം മറച്ചുവെച്ചുള്ളതാണെന്നും അവർ വിമർശിച്ചു. ഭൂമിയും തുറമുഖങ്ങളും അദാനി ഗ്രൂപ്പിന് നൽകിയത് ബിജെപി സർക്കാരല്ലെന്നും മോദി സർക്കാരിനു കീഴിലുള്ള എല്ലാ പദ്ധതികളും ടെൻഡറുകളിലൂടെയാണ് നൽകിയതെന്നും നിർമ്മല പറഞ്ഞു. രാജസ്ഥാൻ, കേരളം, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ അദാനി ഗ്രൂപ്പിന് പദ്ധതികൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ബി.ജെ.പി സർക്കാരുകൾ ഭരിക്കുന്ന …

Read More »

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിക്കെതിരായ പീഡന ശ്രമം; റിപ്പോർട്ട്‌ തേടി ആരോഗ്യമന്ത്രി

തൃശ്ശൂർ: തൃശൂരിൽ യുവതിയെ ആംബുലൻസിൽ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടു. കേസിലെ പ്രതിയായ ദയാലാലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. വിശദമായി ചോദ്യം ചെയ്ത ശേഷം ദയാലാലിനെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പീഡനശ്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരനായ …

Read More »

ഇന്ധന സെസ്; പ്രതിഷേധിച്ച് പ്രതിപക്ഷം, എം.എൽ.എമാർ സഭാ കവാടത്തിൽ സത്യാഗ്രഹ സമരം നടത്തും

തിരുവനന്തപുരം: ഇന്ധന സെസ് വർദ്ധനവിനെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. പ്ലക്കാർഡുകളുമായാണ് അംഗങ്ങൾ സഭയിലെത്തിയത്. പ്രതിപക്ഷ എം.എൽ.എമാർ സഭാ കവാടത്തിൽ സത്യാഗ്രഹ സമരം നടത്തും. വെള്ളക്കരം വർധിപ്പിച്ചത് അടക്കമുള്ള വിഷയങ്ങൾ പറഞ്ഞാണ് പ്രതിപക്ഷ പ്രതിഷേധം. സഭ ബഹിഷ്‌കരിച്ച് സമരം വേണ്ട എന്നാണ് പ്രതിപക്ഷത്തിൻ്റെ നിലവിലുള്ള തീരുമാനം. സഭ ബഹിഷ്‌കരിച്ചാൽ അതിന്റെ ഗുണം ഭരണപക്ഷത്തിനാവുമെന്നാണ് വിലയിരുത്തൽ.

Read More »

വെള്ളക്കരം കൂട്ടിയത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍: മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം കൂട്ടിയതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വെള്ളക്കരം കൂട്ടിയതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ല. വെള്ളക്കരം വർദ്ധിപ്പിക്കാതെ മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു. വെള്ളക്കരം ലിറ്ററിന് ഒരു പൈസയാണ് കൂട്ടിയത്. ബജറ്റ് അവതരിപ്പിച്ച വെള്ളിയാഴ്ച തന്നെയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. പുതുക്കിയ നിരക്ക് മാർച്ച് മുതൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു മന്ത്രി അറിയിച്ചിരുന്നത്. എന്നാൽ മുന്നറിയിപ്പില്ലാതെ ഉത്തരവിറക്കുകയായിരുന്നു. …

Read More »

ഇസ്രായേൽ യാത്ര; തീരുമാനത്തിൽ നിന്ന് പിന്മാറി കൃഷിമന്ത്രി

തിരുവനന്തപുരം: നൂതന കൃഷിരീതികൾ പഠിക്കാൻ കർഷകരോടൊപ്പം ഇസ്രയേൽ സന്ദർശിക്കാനുള്ള തീരുമാനത്തിൽ നിന്ന് കൃഷിമന്ത്രി പി പ്രസാദ് പിൻമാറി. കർഷകരും ഉദ്യോഗസ്ഥരും മന്ത്രിയില്ലാതെ ഇസ്രായേലിലേക്ക് പോകും. ഇടതുപാർട്ടികൾക്ക് രാഷ്ട്രീയപരമായി വിയോജിപ്പുള്ള ഇസ്രയേൽ, ഇടതുമുന്നണിയിൽ നിന്നുള്ള ഒരു മന്ത്രി സന്ദർശിക്കുന്നതിനുള്ള എതിർപ്പ് സി.പി.എം ദേശീയ നേതൃത്വം സി.പി.ഐ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇത് മന്ത്രിക്ക് തിരിച്ചടിയായി. കൃഷിമന്ത്രിയുടെ ഇസ്രയേൽ സന്ദർശനത്തിന്‍റെ ഔചിത്യമില്ലായ്മയെക്കുറിച്ച് സി.പി.ഐ ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. യാത്രക്ക് തിരഞ്ഞെടുത്ത …

Read More »