Breaking News

Politics

വൈദേകം വിവാദം; റിസോർട്ടിലെ ഓഹരികൾ ഒഴിവാക്കാൻ ജയരാജൻ്റെ കുടുംബം

തിരുവനന്തപുരം: കണ്ണൂർ വൈദേകം ആയുർവേദ റിസോർട്ടിലെ ഓഹരികൾ ഒഴിവാക്കാനൊരുങ്ങി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്‍റെ കുടുംബം. ഓഹരികൾ മറ്റാർക്കെങ്കിലും കൈമാറാനാണ് ആലോചന. ജയരാജന്‍റെ ഭാര്യ ഇന്ദിരയും മകൻ ജെയ്സണുമാണ് ഓഹരി കൈമാറാൻ ഒരുങ്ങുന്നത്. ഇരുവർക്കും 9,199 ഓഹരികളാണ് ഉള്ളത്. ഇന്ദിരയ്ക്ക് 81.99 ലക്ഷം രൂപയുടെയും ജെയ്സണ് 10 ലക്ഷം രൂപയുടെയും ഓഹരിയുണ്ട്. റിസോർട്ടുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. മുൻ എം.ഡി കെ.പി രമേശ് കുമാറിനും മകൾക്കും 99.99 …

Read More »

സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള പരാമർശം വളച്ചൊടിച്ചു: എം.വി ഗോവിന്ദൻ

മുവാറ്റുപുഴ: ജനകീയ പ്രതിരോധ ജാഥയിൽ ഒരിടത്തും സി.പി.എം സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇത്തരമൊരു നിലപാട് സ്വീകരിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പരാമർശങ്ങൾ വളച്ചൊടിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ വസ്ത്രധാരണത്തിൽ ഞങ്ങൾക്ക് തർക്കമില്ല. ആസൂത്രിതമായി ജാഥക്കതിരെ പ്രവർത്തിക്കുകയാണ്. മാധ്യമങ്ങൾ പ്രതിപക്ഷത്തേക്കാൾ വലിയ പ്രതിപക്ഷമാകുന്നു. ബഡ്ജറ്റിലെ സെസിനെതിരായ പോരാട്ടത്തിൽ മാധ്യമങ്ങൾ വേണ്ട രീതിയിൽ സഹായിച്ചില്ലെന്ന കെ സുധാകരന്‍റെ പരാമർശം സമരം പരാജയപ്പെട്ടുവെന്ന് …

Read More »

മദ്യനയ അഴിമതിക്കേസ്; കെ.കവിത ഇന്ന് ഇഡിക്ക് മുന്‍പാകെ ഹാജരാകില്ല

ന്യൂഡല്‍ഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കെ കവിത വ്യാഴാഴ്ച എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകില്ല. ശനിയാഴ്ച ഹാജരാകാമെന്ന് കാണിച്ച് കവിത ഇഡിക്ക് കത്ത് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉണ്ടെന്നും കത്തിൽ വിശദീകരിക്കുന്നു. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും കവിത വ്യക്തമാക്കി. ബുധനാഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കവിതയ്ക്ക് ഇഡി നോട്ടീസ് നൽകിയത്. കവിതയുടെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന മലയാളി വ്യവസായി അരുൺ രാമചന്ദ്ര പിള്ളയെ …

Read More »

ഇടത് മുന്നണിയുടെ അടിയന്തര നേതൃയോഗം; ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇടത് മുന്നണിയുടെ അടിയന്തര നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത്. സർക്കാർ പദ്ധതികളുടെ അവലോകനവും സർക്കാരിൻ്റെ വാർഷികാഘോഷ പരിപാടികളും യോഗത്തിൻ്റെ അജണ്ടയിലുണ്ട്. സംസ്ഥാനത്ത് കേന്ദ്ര ഏജൻസികളുടെ അന്വേഷണം വീണ്ടും രൂക്ഷമാകുന്ന സാഹചര്യവും യോഗം ചർച്ച ചെയ്തേക്കും. യോഗത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ പങ്കെടുക്കും. വൈകിട്ട് 3.30ന് എ.കെ.ജി സെന്‍ററിലാണ് യോഗം.

Read More »

കുടിയേറ്റക്കാർക്കെതിരായ ‘സ്റ്റോപ്പ് ദി ബോട്ട്സ്’; ന്യായീകരണവുമായി ഋഷി സുനക്

ലണ്ടൻ: അനധികൃതമായി ബ്രിട്ടണിലെത്താൻ ഇംഗ്ലീഷ് ചാനൽ വഴി സുരക്ഷിതമല്ലാത്ത യാത്രകൾ നടത്തുന്ന കുടിയേറ്റക്കാർക്കെതിരായ പുതിയ നടപടിയായ ‘സ്റ്റോപ്പ് ദി ബോട്ട്സി’ നെ ന്യായീകരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. പാർലമെന്‍റിൽ അവതരിപ്പിച്ച അനധികൃത കുടിയേറ്റ ബില്ലിൻ്റെ സാധ്യതയെക്കുറിച്ച് പ്രതിപക്ഷം സുനക്കിനെ വെല്ലുവിളിച്ചിരുന്നു. ഇംഗ്ലീഷ് ചാനൽ വഴി ചെറിയ ബോട്ടുകളിൽ എത്തുന്ന അഭയാർഥികളെ ബ്രിട്ടീഷ് മണ്ണിൽ കാലുകുത്താൻ അനുവദിക്കാതെ തിരിച്ചയക്കുന്നതാണ് പുതിയ നിയമം. ബോട്ടുകൾ തടയുന്നത് തന്‍റെ മാത്രം മുൻഗണനയല്ലെന്നും ജനങ്ങളുടെ …

Read More »

നാഗാലാൻഡിൽ ബിജെപി-എൻഡിപിപി സർക്കാരിനെ പിന്തുണയ്ക്കാനൊരുങ്ങി എൻസിപി

കൊഹിമ: ദേശീയ തലത്തിൽ ബിജെപി വിരുദ്ധ സഖ്യത്തിനുള്ള നീക്കത്തിനിടെ നാഗാലാൻഡിലെ ബിജെപി-എൻഡിപിപി സർക്കാരിനെ പിന്തുണയ്ക്കാൻ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) തീരുമാനിച്ചു. എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ സർക്കാരിന്റെ ഭാഗമാകാനുള്ള സംസ്ഥാന ഘടകത്തിന്‍റെ നിർദ്ദേശം അംഗീകരിച്ചു. എന്നാൽ ബിജെപി-എൻഡിപിപി സഖ്യത്തിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട് ഒരു വിവരവും പുറത്തുവന്നിട്ടില്ല. അടുത്തിടെ നടന്ന നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 12 സീറ്റുകളിൽ ഏഴിലും വിജയിച്ച എൻസിപി മറ്റ് പ്രതിപക്ഷ പാർട്ടികളേക്കാൾ …

Read More »

ബ്രഹ്മപുരം തീപിടിത്തം; മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ അട്ടിമറി സാധ്യത തള്ളി കളക്ടർ

തിരുവനന്തപുരം: ബ്രഹ്മപുരത്തെ തീപിടിത്തത്തിൽ അട്ടിമറി സാധ്യത തള്ളി ജില്ലാ കളക്ടർ രേണുരാജ്. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത യോഗത്തിലാണ് രേണു രാജിന്റെ വിശദീകരണം. മാലിന്യത്തിന്റെ രാസ വിഘടന പ്രക്രിയയാണ് തീപിടിത്തത്തിന് കാരണമെന്ന് കളക്ടർ വിശദീകരിച്ചു. ഇക്കാരണത്താൽ, പുറന്തള്ളുന്ന ചൂട് മൂലമുണ്ടായ സ്മോൾഡറിംഗാണ് പ്ലാന്റിൽ ഉണ്ടായത്. പൊതുവെ താപനില വർദ്ധിച്ചതും വേഗത കൂട്ടിയെന്ന് രേണു രാജ് കൂട്ടിച്ചേർത്തു. മാർച്ച് രണ്ടിന് വൈകിട്ട് നാലരയോടെയാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ തീപിടിത്തമുണ്ടായത്. ഫയർഫോഴ്സും പൊലീസ് …

Read More »

മൈക്ക് ഓപ്പറേറ്ററെ ശാസിച്ച സംഭവത്തിൽ എം.വി.ഗോവിന്ദനെതിരെ പ്രതിഷേധം

തൃശൂർ: മാളയിൽ ജനകീയ പ്രതിരോധ റാലിയിൽ പ്രസംഗിക്കവെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററായ യുവാവിനെ പരസ്യമായി ശാസിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ലൈറ്റ് ആൻഡ് സൗണ്ട് എഞ്ചിനീയറിംഗ് പ്രൊപ്രൈറ്റേഴ്സ് ഗിൽഡ് രംഗത്തെത്തി. ഇത്രയധികം ആളുകളുടെ മുന്നിൽ അപമാനിക്കപ്പെടുന്നത് വേദനാജനകമാണ്. അദ്ദേഹം അറിവുള്ളവനാണ്. മൈക്ക് ബാലൻസ് അറിയാത്തതാണ് പ്രശ്നമെന്ന് ലൈറ്റ് ആൻഡ് സൗണ്ട് എഞ്ചിനീയറിംഗ് പ്രൊപ്രൈറ്റേഴ്സ് ഗിൽഡ് പ്രസിഡന്‍റ് കെ ആർ റാഫി പറഞ്ഞു. മൈക്കിനടുത്ത് നിന്ന് സംസാരിക്കാൻ …

Read More »

ബ്രഹ്‌മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യം കൊണ്ട് പോകില്ല; ഉന്നതതല യോഗത്തിൽ തീരുമാനമായി

കൊച്ചി: ബ്രഹ്മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യം കൊണ്ട് പോകില്ലെന്ന് തീരുമാനം. പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂന്ന് സ്ഥലങ്ങളിലായി സംസ്കരിക്കും. ഉറവിട മാലിന്യ സംസ്കരണം കർശനമായി നടപ്പാക്കും. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. വീടുകളിലും ഫ്ളാറ്റുകളിലും ഉറവിട മാലിന്യ സംസ്കരണ സംവിധാനം നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഉന്നതതലയോഗത്തിലെ തീരുമാനങ്ങൾ ഹൈക്കോടതിയെ അറിയിക്കും. ബ്രഹ്മപുരത്ത് ഉന്നതാധികാര സമിതി രൂപീകരിക്കാനും തീരുമാനമായി. 

Read More »

കെപിസിസി യോഗത്തിൽ സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി യോഗത്തിൽ കെ.സുധാകരനെതിരെ രൂക്ഷ വിമർശനം. പുനഃസംഘടന വൈകുന്നതിലും ചർച്ചയില്ലാതെ പട്ടിക തയ്യാറാക്കിയതിലും കൊടിക്കുന്നിൽ സുരേഷ് വിമർശനം ഉന്നയിച്ചു. വർക്കിംഗ് പ്രസിഡന്‍റായ തനിക്ക് പോലും ഒന്നും അറിയില്ലെന്നും 60 പേരെ കൂടി ഭാരവാഹി പട്ടികയിൽ ചേർത്തത് ആലോചിക്കാതെയാണെന്നും കൊടിക്കുന്നിൽ ആരോപിച്ചു. റായ്പൂർ പ്ലീനറി സമ്മേളനത്തിലെ തീരുമാനമനുസരിച്ച് പട്ടിക നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്നും സംവരണം കർശനമായി പാലിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. പുനഃസംഘടന അനിശ്ചിതമായി വൈകുന്നതിന് എല്ലാവരും …

Read More »