Breaking News

സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള പരാമർശം വളച്ചൊടിച്ചു: എം.വി ഗോവിന്ദൻ

മുവാറ്റുപുഴ: ജനകീയ പ്രതിരോധ ജാഥയിൽ ഒരിടത്തും സി.പി.എം സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇത്തരമൊരു നിലപാട് സ്വീകരിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പരാമർശങ്ങൾ വളച്ചൊടിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെ വസ്ത്രധാരണത്തിൽ ഞങ്ങൾക്ക് തർക്കമില്ല. ആസൂത്രിതമായി ജാഥക്കതിരെ പ്രവർത്തിക്കുകയാണ്. മാധ്യമങ്ങൾ പ്രതിപക്ഷത്തേക്കാൾ വലിയ പ്രതിപക്ഷമാകുന്നു.

ബഡ്ജറ്റിലെ സെസിനെതിരായ പോരാട്ടത്തിൽ മാധ്യമങ്ങൾ വേണ്ട രീതിയിൽ സഹായിച്ചില്ലെന്ന കെ സുധാകരന്‍റെ പരാമർശം സമരം പരാജയപ്പെട്ടുവെന്ന് സമ്മതിക്കുന്നതിന് തുല്യമാണ്. കൂടാതെ, യാത്രയ്ക്കിടെ മാളയിലെ മൈക്ക് ഓപ്പറേറ്ററോടുള്ള പരുഷമായ പെരുമാറ്റത്തെയും എം വി ഗോവിന്ദൻ ന്യായീകരിച്ചു. സംഭവത്തില്‍ അസോസിയേഷന് പരാതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …