Breaking News

Politics

‘നൗഫല്‍ ബിന്‍ ലാദന്‍ എന്ന പേര് വിളിക്കണോ’; മാധ്യമ പ്രവർത്തകനെ അധിക്ഷേപിച്ച് എം വി ജയരാജൻ

കണ്ണൂര്‍: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫിനെ അധിക്ഷേപിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. മുൻ അൽ ഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദനെ ബന്ധപ്പെടുത്തി ജയരാജൻ നടത്തിയ പരാമർശം വിവാദമായി. ഒസാമ ബിൻ ലാദനെക്കുറിച്ച് കേട്ടിട്ട് മാത്രമേയുള്ളൂ. നൗഫൽ ബിൻ യൂസഫ് എന്ന പേരിന് പകരം നൗഫൽ ബിൻ ലാദൻ എന്ന പേര് വിളിക്കണോ, നൗഫൽ യൂസഫിന്‍റെ മകനാണെന്ന് തിരിച്ചറിയാനാണ് ബിൻ എന്ന് ചേർക്കുന്നത്. …

Read More »

ലൈഫ് മിഷൻ; സി എം രവീന്ദ്രനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10.30ന് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നിർദേശം. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ എത്താൻ കഴിയില്ലെന്ന് പറഞ്ഞ് സി.എം രവീന്ദ്രൻ കഴിഞ്ഞയാഴ്ച നോട്ടീസിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ലൈഫ് മിഷൻ തട്ടിപ്പിൽ സി.എം രവീന്ദ്രന് മുന്നറിവോ പങ്കോ ഉണ്ടായിരുന്നോ എന്നാണ് ഇ.ഡി പരിശോധിക്കുന്നത്. ഇതുമായി …

Read More »

വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം കേരളവും തമിഴ്നാടും ഒന്നിച്ച് ആഘോഷിക്കും

തിരുവനന്തപുരം: വൈക്കം സത്യാഗ്രഹത്തിന്‍റെ നൂറാം വാർഷികം കേരളവും തമിഴ്നാടും സംയുക്തമായി ആഘോഷിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനോടാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.മാറുമറയ്ക്കൽ സമരത്തിന്‍റെ ഇരുനൂറാം വാർഷികത്തോടനുബന്ധിച്ച് നാഗർകോവിലിൽ തമിഴ്നാട് സെക്യുലർ പ്രോഗ്രസീവ് ഫ്രണ്ട് സംഘടിപ്പിച്ച പരിപാടിയിലാണ് പിണറായി വിജയനും എം.കെ സ്റ്റാലിനും വേദി പങ്കിട്ടത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യാതിഥിയായിരുന്നു. …

Read More »

ചോദ്യങ്ങൾക്ക് വിരാമം; ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ തന്നെ

അഗർത്തല: മണിക് സാഹ വീണ്ടും ത്രിപുര മുഖ്യമന്ത്രിയാകും. ബി.ജെ.പി എം.എൽ.എമാരുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ ത്രിപുരയിൽ ബിജെപി സർക്കാരിനെ ആര് നയിക്കുമെന്ന ചോദ്യത്തിന് ഉത്തരമായി. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. മണിക് സാഹ, കേന്ദ്ര സഹമന്ത്രി പ്രതിമ ഭൗമിക് എന്നിവരുടെ പേരുകളാണ് പരിഗണിച്ചിരുന്നത്. തിരഞ്ഞെടുപ്പിന് ഒമ്പത് മാസം മുമ്പാണ് ബിപ്ലബ് കുമാർ ദേബിന് പകരം മാണിക് സാഹയെ മുഖ്യമന്ത്രിയാക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സാഹ …

Read More »

മുഖ്യമന്ത്രിയുടെ നാഗർകോവിൽ സന്ദർശനം; യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലിട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നാഗർകോവിൽ സന്ദർശനത്തിന് മുന്നോടിയായി നെയ്യാറ്റിൻകരയിലും പാറശാലയിലും യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിൽ അടച്ചു. നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്‍റ് ചെങ്കൽ റെജി, നിയമസഭാ സെക്രട്ടറി ലിജിത്ത് റോയ്, മണ്ഡലം പ്രസിഡന്‍റ് അനു എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്. നാഗർകോവിലിൽ സി പി എം സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് യൂത്ത് കോൺഗ്രസുകാരെ കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി പാലക്കാട് തൃത്താലയിൽ കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ …

Read More »

ഗർഭകാലം മുതലേ ശിശുക്കൾക്ക് സംസ്കാരം വളർത്തിയെടുക്കാം; ‘ഗര്‍ഭ സംസ്‌കാർ ‘ ക്ലാസുമായി ആർഎസ്എസ്

ന്യൂഡല്‍ഹി: ഗർഭകാലത്ത് തന്നെ ശിശുക്കൾക്ക് സംസ്കാരവും മൂല്യങ്ങളും വളർത്തിയെടുക്കുന്നതിനായി ആർ .എസ്.എസിന്‍റെ വനിതാ വിഭാഗമായ സംവര്‍ധിനി ന്യാസ് ‘ഗർഭസംസ്കാർ’ എന്ന പേരിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സംവര്‍ധിനി ന്യാസിന്റേ ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി മാധുരി മറാത്തെയാണ് ഇക്കാര്യം അറിയിച്ചത്. ഗൈനക്കോളജിസ്റ്റുകൾ, ആയുർവേദ ഡോക്ടർമാർ, യോഗ പരിശീലകർ എന്നിവരടങ്ങുന്ന സംഘം രൂപവത്കരിച്ചാണ് ഗര്‍ഭ സംസ്‌കാര്‍ നടപ്പിലാക്കുന്നത്. യോഗ പരിശീലനത്തിനൊപ്പം ഗീത പാരായണം രാമായണ പാരായണം എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഗർഭ സംസ്കാർ. ഗർഭധാരണം …

Read More »

മാധ്യമങ്ങൾക്കെതിരായി സർക്കാർ തലത്തിൽ ആസൂത്രണം നടന്നു: വി ഡി സതീശന്‍

തിരുവനന്തപുരം: മാധ്യമങ്ങളെ വേട്ടയാടാൻ സർക്കാർ തലത്തിൽ ആസൂത്രണം നടന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാധ്യമങ്ങൾക്ക് തെറ്റ് പറ്റിയാൽ വിമർശിക്കാനും പ്രതിഷേധിക്കാനും കേസെടുക്കാനും അവകാശമുണ്ട്. എന്നാൽ ഈ അവകാശം മാധ്യമങ്ങളെ വേട്ടയാടാനുള്ള അവസരമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതാണ് പ്രശ്നമെന്നും സതീശൻ ആരോപിച്ചു. ഫെബ്രുവരി 25ന് പരാതി നൽകിയ എം.എൽ.എ പണി വരുന്നു എന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഫെബ്രുവരി അവസാനം നിയമസഭയിൽ എം.എൽ.എ നൽകിയ ചോദ്യത്തിന്‍റെ സ്ക്രീൻഷോട്ട് പുറത്തുവന്നിരുന്നു. മാർച്ച് …

Read More »

ഏഷ്യാനെറ്റ് വിഷയം; മുഖ്യമന്ത്രിയെയും സർക്കാരിനെയും പരിഹസിച്ച് വിഷ്ണുനാഥ്

തിരുവനന്തപുരം: ലഹരി സംഘങ്ങൾക്കെതിരെ വാർത്തകൾ പുറത്തുവരുമ്പോൾ പരിഭ്രാന്തരാകേണ്ടത് ലഹരി മാഫിയ അല്ലേയെന്ന ചോദ്യമുയർത്തി നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയ പി സി വിഷ്ണുനാഥ് എം എൽ എ. എന്തുകൊണ്ടാണ് എസ്.എഫ്.ഐ ഇതിനെതിരെ ഇത്രയധികം പ്രതിഷേധിക്കുന്നത്. ഇത് എസ്.എഫ്.ഐക്കെതിരായ വാർത്തയാണോ. സി.പി.എമ്മിന് എതിരാണോ. ഇത് സർക്കാരിനെതിരായ ഗൂഢാലോചനയാണെന്നാണ് എഫ്ഐആറിൽ പറയുന്നത്. ലഹരി മാഫിയയ്ക്കെതിരായ വാർത്തകൾ എങ്ങനെയാണ് സർക്കാരിനെതിരായ ഗൂഡാലോചനയായി മാറുന്നതെന്ന് മനസിലാകുന്നില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു. ബി.ബി.സിയിലെ റെയ്ഡിന് പിന്നാലെ സി.പി.എം …

Read More »

ഏഷ്യാനെറ്റ് ന്യൂസിനെതിരായ നടപടി; നിയമസഭയിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം

തിരുവന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പൊലീസ് നടപടി ഇന്ന് നിയമസഭയിൽ ചർച്ചയാകും. ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവർത്തകർക്കെതിരായ കേസ്, കോഴിക്കോട് റീജിയണൽ ഓഫീസിലെ പൊലീസ് പരിശോധന, കൊച്ചി ഓഫീസിലെ എസ്എഫ്ഐയുടെ അതിക്രമം എന്നിവ പ്രതിപക്ഷം ഉന്നയിക്കും. പി വി അൻവറിന്‍റെ പരാതിയിൽ നടന്ന അസാധാരണ നടപടികളെക്കുറിച്ച് മുഖ്യമന്ത്രി എന്ത് പറയുമെന്നതാണ് ആകാംഷ. പരാതി ലഭിച്ചതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സഭയെ അറിയിച്ചതിനെ തുടർന്നാണ് ഓഫീസ് അക്രമവും കേസും പരിശോധനയും നടന്നത്. ഏഷ്യാനെറ്റ് …

Read More »

കെ റെയില്‍ പരാമർശം; പറഞ്ഞതിലുറച്ചു നിൽക്കുന്നുവെന്ന് എം.വി. ഗോവിന്ദന്‍

തൃശൂര്‍: കെ-റെയിൽ സംബന്ധിച്ച പ്രസ്താവനയിലെ വിമർശനങ്ങൾക്ക് മറുപടിയുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കെ-റെയിൽ ടിക്കറ്റ് നിരക്ക് സാധാരണക്കാർക്ക് താങ്ങാനാകാത്തതാണെന്ന വിമർശനത്തെ പരാമർശിച്ചപ്പോൾ അദ്ദേഹം തന്‍റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നും പറഞ്ഞു. കെ-റെയിൽ ടിക്കറ്റ് നിരക്ക് താൻ പറഞ്ഞിട്ടില്ലെന്നും എന്നാൽ താരതമ്യേന കുറവാണെന്നുമാണ് പറഞ്ഞതെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രസ്താവന യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാണെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ, ബസും ട്രെയിനും തമ്മില്‍ എത്രയാണ് നിരക്കില്‍ വ്യത്യാസമെന്ന് പഠിക്കൂ, എന്നിട്ട് ചോദിക്കുമ്പോള്‍ മറുപടി …

Read More »