Breaking News

തിയറ്ററുകളില്‍ അമ്ബത് ശതമാനം പേരെ നാളെ മുതല്‍ പ്രവേശിപ്പിക്കാം; ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ തമിഴ്നാട്…

തമിഴ്നാട്ടില്‍ കോവിഡ് വൈറസ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. തിയറ്ററുകളില്‍ അമ്ബത് ശതമാനം പേരെ നാളെ മുതല്‍ പ്രവേശിപ്പിക്കാം. ബാറുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

മൃഗശാലകളിലും ബീച്ചുകളില്‍ സന്ദര്‍ശകരെ അനുവദിക്കും. വാക്സിന്‍ എടുത്തവര്‍ക്ക് മാത്രമാവും പ്രവേശനം അനുവദിക്കുക. ഈ ഇളവുകള്‍ സഹിതം തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ സെപ്റ്റംബര്‍

ആറുവരെ നീട്ടി. സെപ്റ്റംബര്‍ ഒന്നു മുതല്‍ സ്കൂളുകളും കോളജുകളും തുറക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകള്‍ തുടങ്ങുന്നതിനെ സംബന്ധിച്ച്‌ സെപ്റ്റംബര്‍ 15ന് ശേഷം തീരുമാനം എടുക്കും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …