Breaking News

കാനഡ ചുട്ടുപൊള്ളുന്നു ; ഒരു ​ഗ്രാമം മുഴുവൻ കത്തി നശിച്ചു; മരണം 700 കടന്നു…

റെക്കോഡുകള്‍ കടന്ന്​ കുതിക്കുന്ന അത്യുഷ്​ണത്തില്‍ പടിഞ്ഞാറന്‍ കാനഡയില്‍ മരണസംഖ്യ കുത്തനെ ഉയരുന്നു. ബ്രിട്ടീഷ്​ കൊളംബിയ പ്രവിശ്യയില്‍ മാത്രം ഒരാഴ്​ചക്കിടെ 719 പേര്‍ മരിച്ചതായി അധികൃതര്‍ വെളിപ്പെടുത്തി.

ഇവരിലേറെ പേരും അത്യുഷ്​ണത്തിന്റെ ഇരകളാണെന്നാണ്​ കരുതുന്നത്​. ചൂട്​ കൂടിയതോടെ പലയിടങ്ങളിലും വന്‍തോതില്‍ അഗ്​നിബാധയും റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടിട്ടുണ്ട്​. 130 തീപിടിത്ത സംഭവങ്ങളാണ്​

ദിവസങ്ങള്‍ക്കിടെ മാത്രം ഉണ്ടായത്​. ബ്രിട്ടീഷ്​ കൊളംബിയയിലെ ലിട്ടണ്‍ ഗ്രാമം പൂര്‍ണമായി അഗ്​നിയെടുത്തു. ഇവിടെ രണ്ടു പേരുടെ മരണവും സ്​ഥിരീകരിച്ചിട്ടുണ്ട്​. 49.6 ഡിഗ്രിയാണ്​ കഴിഞ്ഞ ദിവസം ലിട്ടണില്‍

ചൂട്​ രേഖപ്പെടുത്തിയത്​. ​നിരന്തരം സംഭവിക്കുന്ന ഇടിമിന്നലുകളാണ്​ അഗ്​നിബാധ വര്‍ധിപ്പിക്കുന്നതെന്നാണ്​ അധികൃതരുടെ വിശദീകരണം. 12,000 ഇടിമിന്നലുകളാണ്​ ബ്രിട്ടീഷ്​

കൊളംബിയയില്‍ രേഖപ്പെടുത്തിയത്​. രാജ്യം ഭീതിയിലായതോടെ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി ജസ്​റ്റിന്‍ ട്രൂഡോ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …