Breaking News

ഏഷ്യാനെറ്റ് ന്യൂസിനെതിരായ നടപടി; നിയമസഭയിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം

തിരുവന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പൊലീസ് നടപടി ഇന്ന് നിയമസഭയിൽ ചർച്ചയാകും. ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവർത്തകർക്കെതിരായ കേസ്, കോഴിക്കോട് റീജിയണൽ ഓഫീസിലെ പൊലീസ് പരിശോധന, കൊച്ചി ഓഫീസിലെ എസ്എഫ്ഐയുടെ അതിക്രമം എന്നിവ പ്രതിപക്ഷം ഉന്നയിക്കും.

പി വി അൻവറിന്‍റെ പരാതിയിൽ നടന്ന അസാധാരണ നടപടികളെക്കുറിച്ച് മുഖ്യമന്ത്രി എന്ത് പറയുമെന്നതാണ് ആകാംഷ. പരാതി ലഭിച്ചതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സഭയെ അറിയിച്ചതിനെ തുടർന്നാണ് ഓഫീസ് അക്രമവും കേസും പരിശോധനയും നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിൽ പൊലീസ് റെയ്ഡ് നടത്തിയതിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ വിമർശിച്ചിരുന്നു. ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് ബിബിസി ഓഫീസിൽ റെയ്ഡ് നടത്തിയ നരേന്ദ്ര മോദിയും ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയ പിണറായി വിജയനും തമ്മിൽ എന്താണ് വ്യത്യാസമെന്നും സതീശൻ ചോദിച്ചു. ഡൽഹിയിൽ നടക്കുന്നതിന്‍റെ ആവർത്തനമാണ് കേരളത്തിൽ നടക്കുന്നതെന്നും സതീശൻ പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …