Breaking News

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിക്കെതിരായ പീഡന ശ്രമം; റിപ്പോർട്ട്‌ തേടി ആരോഗ്യമന്ത്രി

തൃശ്ശൂർ: തൃശൂരിൽ യുവതിയെ ആംബുലൻസിൽ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടു. കേസിലെ പ്രതിയായ ദയാലാലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. വിശദമായി ചോദ്യം ചെയ്ത ശേഷം ദയാലാലിനെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പീഡനശ്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരനായ ശ്രീനാരായണപുരം സ്വദേശി ദയാലാലിനെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കൈപ്പമംഗലം സ്വദേശിനിയാണ് പീഡനത്തിനിരയായത്.

ഗുരുതരാവസ്ഥയിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയപ്പോഴാണ് പീഡനത്തിനിരയായത്. വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയ യുവതിയുടെ ബന്ധുവെന്ന പേരിലാണ് പ്രതി കയറിപ്പറ്റിയതെന്ന് പോലീസ് പറഞ്ഞു.

About News Desk

Check Also

കെഎസ്‌യു- പോലീസ് ഏറ്റുമുട്ടൽ…

കെ എസ് എം ഡി ബി കോളേജ് ഗേറ്റ് ഉപരോധിച്ചു കെഎസ്‌യു നടത്തിയ സമരം പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. സംഘർഷത്തിൽ …