ഇസ്‍ലാമാബാദ്: മതനിന്ദാപരമായ ഉള്ളടക്കം നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് വിക്കിപീഡിയക്ക് വിലക്കേർപ്പെടുത്തി പാകിസ്ഥാൻ. പാക് വെബ് സൈറ്റായ ദി ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പരാമർശം വിക്കിപീഡിയയിൽ നിന്ന് നീക്കം ചെയ്താൽ വെബ്സൈറ്റ് പുനഃസ്ഥാപിക്കുമെന്നും പാകിസ്ഥാൻ അധികൃതർ അറിയിച്ചു. വിദ്വേഷ പരാമർശം നീക്കം ചെയ്തില്ലെങ്കിൽ വെബ്സൈറ്റ് ബ്ലോക്ക് ചെയ്യുമെന്ന് അറിയിച്ച് ടെലികോം അതോറിറ്റി ഓഫ് പാകിസ്ഥാൻ (പിടിഎ) വിക്കിപീഡിയയുടെ സേവനം 48 മണിക്കൂർ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി. …
Read More »വനിതാ നേതാവിനയച്ച അശ്ലീല ശബ്ദ സന്ദേശം പാര്‍ട്ടി ഗ്രൂപ്പിൽ; രാഘവൻ വെളുത്തോളിക്കെതിരെ പരാതി
കാസര്‍കോട്: സി.പി.എം ലോക്കൽ സെക്രട്ടറി പാർട്ടിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചതിൽ വിവാദം. സിപിഎം കാസർകോട് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയാണ് പാർട്ടി ഗ്രൂപ്പിൽ അശ്ലീല ശബ്ദ സന്ദേശം അയച്ചത്. മൂന്ന് ദിവസം മുമ്പാണ് രാഘവൻ വെളുത്തോളിയുടെ അശ്ലീല ശബ്ദ സന്ദേശം പാർട്ടിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ വന്നത്. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയായ രാഘവൻ കേസിന്‍റെ വിചാരണയ്ക്കായി കൊച്ചിയിലേക്ക് പോകുംവഴി വനിതാ നേതാവിന് അയച്ച സന്ദേശമാണ് …
Read More »പ്രധാനമന്ത്രിയുടെ ‘മാന്‍ ഓഫ് ഐഡിയാസ്’; ആനന്ദ ബോസിനെതിരെയുള്ള വിമര്‍ശനം വിലക്കി കേന്ദ്രം
കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിനെതിരെയുള്ള പരസ്യ പരാമർശത്തിന് വിലക്കേർപ്പെടുത്തി കേന്ദ്രം. പ്രധാനമന്ത്രിയുടെ ‘മാന്‍ ഓഫ് ഐഡിയാസ്’ എന്നറിയപ്പെടുന്ന ആനന്ദബോസിനെതിരെയോ രാജ് ഭവനെതിരെയോ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കളോട് കേന്ദ്രം ആവശ്യപ്പെട്ടു. സി വി ആനന്ദബോസിന്‍റെ ഡൽഹി സന്ദർശനത്തിന് ശേഷമാണ് ബംഗാൾ നേതാക്കൾക്ക് കേന്ദ്രം വിലക്കേർപ്പെടുത്തിയത്. ഗവർണർ സി വി ആനന്ദ ബോസ് ബംഗാൾ സർക്കാരിനെ വഴിവിട്ട് സഹായിച്ചതായി …
Read More »സൈബി ജോസിനെതിരായ ആരോപണം; ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി
കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടു. അസാധാരണമായ രീതിയിൽ ഹൈക്കോടതിയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടന്നതെന്നാണ് സൂചന. ഹൈക്കോടതി അഭിഭാഷകൻ സൈബി ജോസിനെതിരായ കേസിന്‍റെ പശ്ചാത്തലത്തിലാണ് ഇരുവരും കണ്ടുമുട്ടിയതെന്നാണ് വിവരം. ഹൈക്കോടതി ജഡ്ജിയുടെ പേരിൽ സൈബി ജോസ് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.
Read More »സർക്കാർ അമിത നികുതി ചുമത്തുന്നത് നേതാക്കളുടെ ചെലവിനായി: വി. മുരളീധരന്‍
ന്യൂഡൽഹി: നേതാക്കളുടെ ചെലവിനായി പണം സ്വരൂപിക്കാൻ സർക്കാർ ജനങ്ങളുടെ മേൽ അമിത നികുതി ഭാരം ചുമത്തുകയാണെന്ന വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സാമൂഹ്യക്ഷേമ നികുതി ഒരു തട്ടിപ്പാണ്. മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും വിദേശയാത്രയ്ക്കും, ഡൽഹിയിലെ പ്രത്യേക ജനപ്രതിനിധികളുടെയും, കമ്മിഷൻ അദ്ധ്യക്ഷൻമാരുടെയും ക്ഷേമത്തിനുമാണ് ഈ കൊള്ള നികുതിയെന്നും മുരളീധരൻ ആരോപിച്ചു. ഇന്ധനവിലയുടെ പേരിൽ കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ചവർ മാപ്പ് പറയണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നികുതി വർദ്ധനവിന് കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്നത് …
Read More »കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷ ഉറപ്പാക്കണം; പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്
ന്യൂഡല്‍ഹി: കശ്മീർ താഴ്‌വരയില്‍ ജോലി ചെയ്യുന്ന കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിക്ക് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ കത്ത്. കശ്മീരി പണ്ഡിറ്റുകളെ തീവ്രവാദികൾ വേട്ടയാടി കൊല്ലുന്ന പശ്ചാത്തലത്തിൽ കശ്മീർ താഴ്‌വരയില്‍ ജോലി ചെയ്യുന്നവർക്ക് സുരക്ഷ നൽകണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ജോഡോ യാത്ര കശ്മീരിൽ പ്രവേശിച്ചപ്പോൾ പണ്ഡിറ്റുകളുടെ പ്രതിനിധി സംഘം തന്നെ സന്ദർശിച്ചിരുന്നുവെന്ന് രാഹുൽ കത്തിൽ സൂചിപ്പിക്കുന്നു. പുൽവാമ ഭീകരാക്രമണത്തിന് ശേഷം താഴ്‌വരയില്‍ നിന്ന് മടങ്ങിയ പണ്ഡിറ്റ് …
Read More »സംസ്ഥാന ബജറ്റിനെതിരെ കോൺഗ്രസ്; നാളെ കരിദിനം ആചരിക്കാൻ കെ.പി.സി.സി തീരുമാനം
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിനെതിരെ വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെ നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാനാണ് കെ.പി.സി.സിയുടെ നിർദേശം. ബജറ്റിന് ശേഷം ഇന്ന് വൈകിട്ട് ചേർന്ന കെ.പി.സി.സിയുടെ അടിയന്തര ഓൺലൈൻ യോഗത്തിലാണ് പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനമെടുത്തത്. ജില്ലാതലത്തിലും നിയോജക മണ്ഡലങ്ങളിലും പന്തം കൊളുത്തി പ്രതിഷേധ പ്രകടനങ്ങൾ നടത്തും. ബജറ്റിനെതിരെ പൊതുജനമധ്യത്തിൽ ശക്തമായ പ്രചാരണം നടത്താനാണ് കെ.പി.സി.സി യോഗത്തിലെ തീരുമാനം. ഹൈക്കോടതി നിർദേശപ്രകാരം …
Read More »വന്ദേ ഭാരത് എക്സ്പ്രസ് ഉടൻ നടപ്പിലാക്കും: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: വന്ദേ ഭാരത് എക്സ്പ്രസ് ഉടൻ കേരളത്തിലെത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ശബരി പാതയ്ക്ക് 100 കോടി രൂപ ഉൾപ്പെടെ 2,033 കോടി രൂപയാണ് ഈ വർഷത്തെ ബജറ്റിൽ കേന്ദ്രം കേരളത്തിന് അനുവദിച്ചത്. സിൽവർ ലൈനിൽ ജനവികാരം കണക്കിലെടുക്കണമെന്നും ഉടൻ കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഏറെക്കാലമായി സംസ്ഥാനം കേന്ദ്രത്തിന്‍റെ സഹായം തേടുന്ന പദ്ധതിയാണ് അങ്കമാലി-ശബരി റെയിൽ പാത. 116 കിലോമീറ്റർ പാതയ്ക്കായി ഈ …
Read More »ആലുവയില്‍ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി വീശി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് നേരെ ആലുവയിൽ കരിങ്കൊടി വീശി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ബജറ്റ് പ്രഖ്യാപനങ്ങളിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ആലുവ ബൈപ്പാസിലായിരുന്നു പ്രതിഷേധം. കരിങ്കൊടിയുമായി പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജിൻഷാദ് ജിന്നാസ്, ലിന്‍റോ പി. ആന്‍റോ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാന ബജറ്റ് നികുതി ഭീകരതയാണെന്നും അതിൽ പ്രതിഷേധിച്ചാണ് കരിങ്കൊടി …
Read More »സംസ്ഥാനത്തിൻ്റെ വികസന യാത്രയ്ക്ക് ഊർജം പകരുന്ന ബജറ്റ്; പ്രശംസിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രസർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളെ മറികടന്ന് സംസ്ഥാനത്തെ വികസനത്തിന്‍റെ പാതയിലേക്ക് നയിക്കാനുള്ള ശക്തമായ ഇടപെടലാണ് ഈ വർഷത്തെ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച രണ്ടക്കത്തിലെത്തിയത് ശക്തമായ പുരോഗതിയുടെ സൂചനയാണ്. 2012 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണിത്. നമ്മുടെ കാർഷിക, വ്യാവസായിക മേഖലകൾ പുനരുജ്ജീവനത്തിന്‍റെ പാതയിലാണ്. ഈ വികസന യാത്ര വേഗത്തിലാക്കുകയും കൂടുതൽ ഊർജം പകരുകയും ചെയ്യുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി …
Read More »