Breaking News

സംസ്ഥാന ബജറ്റിനെതിരെ കോൺഗ്രസ്; നാളെ കരിദിനം ആചരിക്കാൻ കെ.പി.സി.സി തീരുമാനം

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിനെതിരെ വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്‌. ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെ നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാനാണ് കെ.പി.സി.സിയുടെ നിർദേശം. ബജറ്റിന് ശേഷം ഇന്ന് വൈകിട്ട് ചേർന്ന കെ.പി.സി.സിയുടെ അടിയന്തര ഓൺലൈൻ യോഗത്തിലാണ് പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനമെടുത്തത്.

ജില്ലാതലത്തിലും നിയോജക മണ്ഡലങ്ങളിലും പന്തം കൊളുത്തി പ്രതിഷേധ പ്രകടനങ്ങൾ നടത്തും. ബജറ്റിനെതിരെ പൊതുജനമധ്യത്തിൽ ശക്തമായ പ്രചാരണം നടത്താനാണ് കെ.പി.സി.സി യോഗത്തിലെ തീരുമാനം. ഹൈക്കോടതി നിർദേശപ്രകാരം മുൻകൂർ നോട്ടീസ് നൽകി ഹർത്താൽ ആചരിക്കുന്ന കാര്യവും കോൺഗ്രസ് നേതൃത്വം പരിഗണിക്കുന്നുണ്ട്. കൂടുതൽ സമരപരിപാടികൾ കെ.പി.സി.സി പ്രസിഡന്‍റ് നാളെ പ്രഖ്യാപിക്കും.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …