Breaking News

ഒരു രൂപ എഴുപത് പൈസയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ നല്‍കുന്ന രാജ്യമുണ്ട്, പെട്രോളും ഡീസലും ഏറെക്കുറെ സൗജന്യമായ രാജ്യങ്ങളെ അറിയാം

ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ലിറ്ററിന് നൂറിന് മുകളിലേക്ക് എണ്ണ വില എത്തിയപ്പോള്‍ തന്നെ നിത്യോപയോഗ സാധനങ്ങളുടെ വിലയിലും മാറ്റമുണ്ടായി. ഇന്ന് ഇപ്പോള്‍ നൂറ്റിപതിനേഴ് രൂപയ്ക്കടുത്ത് നല്‍കിയാല്‍ മാത്രമേ കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കുകയുള്ളു. റഷ്യ-യുക്രെയിന്‍ യുദ്ധത്തെ തുടര്‍ന്ന് വിലയുയര്‍ന്നതും, രാജ്യത്ത് നിലനില്‍ക്കുന്ന ഉയര്‍ന്ന നികുതിയുമാണ് പെട്രോള്‍ വില കുത്തനെ ഉയരാന്‍ കാരണമായത്.

ലോകത്തില്‍ ഇപ്പോള്‍ വിവിധ രാജ്യങ്ങളിലെ വില പരിശോധിച്ചാല്‍ പെട്രോളിന്റെ ശരാശരി വില ലിറ്ററിന് 1.33 ഡോളറോ 102 രൂപയോ ആണ്. എന്നാല്‍ ഇപ്പോഴും ലോകത്ത് വിവിധ രാജ്യങ്ങളില്‍ ആരെയും കൊതിപ്പിക്കുന്ന വിലകളില്‍ പെട്രോളും ഡീസലും വില്‍ക്കുന്ന രാജ്യങ്ങളുണ്ട്. ഇവയില്‍ പലതും സ്വന്തമായി എണ്ണ ഉത്പാദിപ്പിക്കുന്ന സമ്ബന്ന രാഷ്ട്രങ്ങളാണ്.

പെട്രോള്‍ ലോകത്തില്‍ ഏറ്റവും വിലകുറച്ച്‌ നല്‍കുന്ന ഒരു രാജ്യം വെനസ്വേലയാണ്. പെട്രോള്‍ ലിറ്ററിന് 1.7 രൂപയ്ക്ക് ഇവിടെ ലഭിക്കും. അതേസമയം ലിബിയയില്‍ പെട്രോള്‍ ലിറ്ററിന് 2.40 രൂപയും ഇറാന്‍ ലിറ്ററിന് 4 രൂപയുമാണ് വില്‍ക്കുന്നത്. എന്നാല്‍ പെട്രോള്‍ ഉത്പാദകരാണെങ്കിലും താരതമ്യേന ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്ന രാജ്യങ്ങളും ഉണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …