കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്തെ ലോക്ക് ഡൗണ്‍ നീട്ടി വെച്ച സാഹചര്യത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നീട്ടിവെക്കുമെന്ന് ബിസിസിഐ അറിയിച്ചു. രാജ്യത്ത് മെയ് മൂന്ന് വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.
മെയ് മൂന്നിന് ശേഷമുള്ള സാഹചര്യം പരിഗണിച്ച് മത്സരത്തെക്കുറിച്ച് അറയിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവക്കുകയായിരുന്നു.