Breaking News

കോവിഡ് 19; ദുരിതാശ്വാസ നിധിലേക്ക് കൊല്ലം ജില്ലയില്‍ നിന്നുമാത്രം 10 കോടിയില്‍ പുറത്ത് സംഭാവന..

സംസ്ഥാനത്തെ കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലം ജില്ലയില്‍ നിന്നുള്ള സംഭാവന 10 കോടി കഴിഞ്ഞു.

ഇന്നലെ(ഏപ്രില്‍ 13) വരെയുള്ള ആകെ സംഭാവന 10,14,84,167 കോടി രൂപ.  കൊല്ലം കോര്‍പ്പറേഷനും എന്‍ എസ് സഹകരണ ആശുപത്രിയും ഒരോ കോടി രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി.

നടയ്ക്കല്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് 56 ലക്ഷം രൂപയും  കൊല്ലം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപയും സംഭാവനയായി നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ

സ്ഥാപനങ്ങൾ, വ്യക്തികൾ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ തുടങ്ങി സമൂഹത്തിന്റെ നാനാമേഖലയിൽനിന്നുള്ളവരും സഹായം നൽകാൻ തയ്യാറാകുന്നു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …