കേന്ദ്ര വിദേശകാര്യമന്ത്രി വി മുരളീധരന് കൊറോണ വൈറസ് ബാധയില്ലെന്ന് പരിശോധനാ ഫലം. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഡോക്ടര്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് മുരളീധരന്‍ പരിശോധനയ്ക്ക് വിധേയനായത്. പരിശോധന നടക്കുന്ന പശ്ചാത്തലത്തില്‍ അദ്ദേഹം സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു. ശനിയാഴ്ചയാണ് വി മുരളീധരന്‍ യോഗത്തില്‍ പങ്കെടുത്തത്. ഇതിന് മുമ്പായി ഏതെങ്കിലും തരത്തില്‍ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ടോ എന്ന് ആശുപത്രി അധികൃതരോട് മുരളീധരന്റെ ഓഫീസ് ചോദിച്ചറിഞ്ഞിരുന്നു. അത്തരത്തില്‍ ഒരു പ്രശ്‌നവും ഇല്ലെന്നാണ് ലഭിച്ച മറുപടി. …
Read More »ഗള്‍ഫ് മേഖലയിലെ സാഹചര്യം ഇന്ത്യ ഗൗരവമായി നിരീക്ഷിക്കുന്നു: കേന്ദ്രമന്ത്രി വി.മുരളീധരന്
ഇറാന്-അമേരിക്ക സംഘര്‍ഷം രൂക്ഷമായതോടെ ഗള്‍ഫ് മേഖലയിലെ സാഹചര്യങ്ങള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്. ഇറാന് വിദേശകാര്യ മന്ത്രിയുമായും അമേരിക്കന്‍ സ്റ്റേററ് സെക്രട്ടറിയുമായും വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തതായും മുരളീധരന് ഡല്‍ഹിയില്‍ പറഞ്ഞു. ജോര്‍ദാന്‍, ഒമാന്‍, ഖത്തര്‍, ഫ്രാന്‍സ്, യുഎഇ എന്നിവിടങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായും കേന്ദമന്ത്രി എസ്.ജയശങ്കര്‍ സംഭാഷണം നടത്തിയെന്നും മുരളീധരന് അറിയിച്ചു.
Read More »