Breaking News

രാജ്യത്ത് ഇന്ധന വില കുതിച്ച് കയറുന്നു; ഇന്നത്തെ നിരക്കുകള്‍ ഇങ്ങനെ…

രാജ്യത്ത് ഇന്ധന വിലയില്‍ കുതിപ്പ് തുടരുന്നു. ഡല്‍ഹിയില്‍ പെട്രോളിന്‍റെ വില 0.05 പൈസയും ഡീസലിന്‍റെ വില 0.12 പൈസയുമാണ്‌ ഇന്ന്‍ വര്‍ധിച്ചത്. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്‍റെ വില 0.05 പൈസ വര്‍ധിച്ച്‌ 76.01 രൂപയും ഡീസലിന്‍റെ വില 0.12 പൈസ വര്‍ധിച്ച്‌ 69.17 രൂപയുമാണ്.

അതേസമയം മുംബൈയില്‍ പെട്രോളിന്‍റെ വില 0.05 പൈസ വര്‍ധിച്ച്‌ 81.60 രൂപയും ഡീസലിന്‍റെ വില 0.13 പൈസ വര്‍ധിച്ച്‌ 72.54 രൂപയുമാണ്. അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂടോയിലിന്‍റെ വില

കുതിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിനും വില വര്‍ധനയില്‍ സുതാര്യത കൈവരുത്താനുമായാണ് സര്‍ക്കാര്‍ ദിനംപ്രതി ഇന്ധനവില ക്രമീകരിക്കുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …