Breaking News

യുക്രൈന്‍ വിമാനം തകര്‍ന്നതില്‍ പിഴവ് സമ്മതിച്ച്‌ ഇറാന്‍…!

യുക്രൈന്‍ വിമാനം തകര്‍ന്നതില്‍ പിഴവ് സമ്മതിച്ച്‌ ഇറാന്‍. യുക്രൈന്‍ വിമാനം അബദ്ധത്തില്‍ വെടിവെച്ചിട്ടതാണെന്ന് സമ്മതിച്ച്‌ ഇറാന്‍ രംഗത്ത് വരുകയായിരുന്നു. സൈന്യത്തിന്റെ പ്രസ്താവനയെ ഉദ്ധരിച്ച്‌ ഇറാന്റെഔദ്യോഗിക ടെലിവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

തങ്ങളുടെ സൈന്യം, യുക്രൈന്‍ വിമാനം വെടിവെച്ചിട്ടത് മനഃപൂര്‍വമല്ലെന്നും സംഭവിച്ചത് മാനുഷികമായ പിഴവാ(human error) ണെന്നും ഇറാന്‍ വ്യക്തമാക്കുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനുവരി എട്ട് രാവിലെ ടെഹ്‌റാനിലെ ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 176 യാത്രക്കാരുമായി പറന്നുയര്‍ന്ന യുക്രൈന്‍ വിമാനമാണ് തകര്‍ന്നുവീണത്.

യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. യു.എസ്-ഇറാന്‍ സംഘര്‍ഷം പുകഞ്ഞു കൊണ്ടിരുന്ന സമയമായിരുന്നു അത്. ഇറാഖിലെ യു.എസ്. സൈനികതാവളങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ക്കു തൊട്ടുപിന്നാലെ ആയിരുന്നു വിമാനം തകര്‍ന്നുവീണത്.

വിമാനം ഇറാന്‍ മിസൈല്‍ ഉപയോഗിച്ച്‌ തകര്‍ക്കുകയായിരുന്നുവെന്ന് ആരോപിച്ച്‌ അമേരിക്കയും കാനഡയും യു.കെയും രംഗത്തെത്തിയിരുന്നു. അതേസമയം സാങ്കേതിക തകരാര്‍ മൂലം വിമാനം തകര്‍ന്നവീണുവെന്നായിരുന്നു ഇറാന്റെ വിശദീകരണം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …