Breaking News

ചരക്കുലോറിയുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ച്‌ 20 പേര്‍ മരണപ്പെട്ടു..!

ഉത്തര്‍പ്രദേശിലെ കനൗജില്‍ ചരക്കുലോറിയുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ച്‌ 20 പേര്‍ മരണപ്പെട്ടു. ഇന്നലെ വൈകിട്ട് ഒമ്പതരയോടെ ഗിനിയോയിലെ ജിടി റോഡിലാണ് അപകടം ഉണ്ടായത്.

ജയ്പൂരില്‍ നിന്ന് കൗനൗജിലെ ഗുര്‍ഷായ്ഗഞ്ചിലേക്കു വന്ന ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിച്ച ശേഷം ബസിന് തീ കത്തുകയായിരുന്നു. 43 പേരായിരുന്നു ബസിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാണെന്ന് കനൗജ് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …