Breaking News

രാജ്യവ്യാപക ബാങ്ക് സമരം; തുടര്‍ച്ചയായ രണ്ട് ദിവസം ഇടപാടുകള്‍ തടസ്സപ്പെടും..!

ജനുവരി 31 നും ഫെബ്രുവരി ഒന്നിനും രാജ്യവ്യാപക ബാങ്ക് സമരത്തിന് ആഹ്വാനം. തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന പണമുടക്കില്‍ ബാങ്ക് ഇടപാടുകള്‍ രണ്ടുദിവസത്തേക്ക് തടസ്സപ്പെടും.

വേതന പരിഷ്‌കരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രണ്ട് ദിവസത്തെ സമരത്തിന് ആഹ്വാനംചെയ്തിട്ടുള്ളത്. പാര്‍ലമെന്റില്‍ സാമ്ബത്തിക സര്‍വെ അവതരിപ്പിക്കുന്ന ജനുവരി 31നും ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിനുമാണ് ബാങ്ക് തൊഴിലാളികള്‍ സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

ഫുട്‌ബോള്‍ മത്സരത്തിനിടെ കാമുകിയെ ചുംബിച്ചു; തത്സമയ ദൃശ്യങ്ങള്‍ ടിവിയിലൂടെ കണ്ട് ഭാര്യ; ഒടുവില്‍ യുവാവിനെ കിട്ടിയത്…

ജനുവരിയില്‍ നടക്കാന്‍ പോകുന്ന രണ്ടാമത്തെ ബാങ്ക് സമരമാണിത്. ജനുവരി എട്ട് തൊഴിലാളി സംഘടനകള്‍ നടത്തിയ ദേശവ്യാപക പണിമുടക്കില്‍ ബാങ്ക് യൂണിയനുകളും പങ്കെടുത്തിരുന്നു.

ഒമ്പത് ബാങ്ക് തൊഴിലാളി യൂണിയനുകളടങ്ങിയ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ (യുഎഫ്ബിയു) പ്രതിനിധികള്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായി ഇന്ന് ചര്‍ച്ച നടത്തിയിരുന്നു,

അതില്‍ വേതനവുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ നിരവധി ആവശ്യങ്ങള്‍ നിരസിക്കപ്പെട്ടുവെന്ന് യൂണിയനുകള്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് വീണ്ടും രാജ്യവ്യാപകമായ സമരം നടത്തുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …