Breaking News

കൊറോണ വൈറസ്: മരണം 132 ; 6000 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു…

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 132 ആയതായ് റിപ്പോര്‍ട്ട്. 6000ത്തോളം പേര്‍ക്ക്​ ഇതുവരെ രോഗം ബാധിച്ചുവെന്നാണ്​ കണക്കാക്കുന്നത്​. മരണസംഖ്യയും ഇനിയും ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. 2002-03 വര്‍ഷത്തില്‍ ലോകത്തെ പിടിച്ചു കുലുക്കിയ സാര്‍സിനേക്കാള്‍ കൊറോണ തീവ്രമാകുമെന്നാണ്​ വിലയിരുത്തല്‍.

വീണ്ടും കൊടുംക്രൂരത; പത്തൊമ്പതുകാരി അതിക്രൂര ബലാത്സംഗത്തിനിരയായി; പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പുദണ്ഡ് കടത്തി; 52 കാരന്‍ പിടിയില്‍..

ഇതുവരെ 132 പേര്‍ വൈറസ് ബാധ മൂലം മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. വുഹാനില്‍ മാത്രം 125 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 3,554 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1,239 പേര്‍ ഗുരുതരാവസ്ഥയിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 9,239 പേര്‍ വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാണ്. ഹ്യൂബായില്‍ മാത്രം 840 പുതിയ കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൊറോണ വൈറസ്​ ചൈനയില്‍ അനുദിനം വര്‍ധിക്കുന്നതിനിടെ യു.എസും ജപ്പാനും അവരുടെ പൗരന്‍മാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ക്ക്​ തുടക്കം കുറിച്ചു. വൈറസ്​ബാധ തീവ്രമായ

വുഹാനില്‍ നിന്ന്​ ആളുകളെ ഒഴിപ്പിക്കാനാണ്​ നീക്കം. മലേഷ്യയില്‍ മൂന്ന്​ പേര്‍ക്ക്​ കൊറോണ സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത്​ വരുന്നുണ്ട്​. ചൈനയില്‍ നിന്ന്​ എത്തുന്നവര്‍ രണ്ടാഴ്​ചയെങ്കിലും വീടിന്​ പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്​.

About NEWS22 EDITOR

Check Also

കൊച്ചി മെട്രോയില്‍ ഒഴിവ്; ഒഴിവുകളും അവസാന തീയതിയും ഇങ്ങനെ..

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളില്‍ അവസരം. ചീഫ് എന്‍ജിനീയര്‍,അസിസ്റ്റന്റ് മാനേജര്‍/എക്‌സിക്യൂട്ടീവ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്, …