ലോകത്തെ ഭീതിയിലാക്കിയ കൊറോണ വെെറസിനെ ആയുധമാക്കി യുവതി നേടിയത് സ്വന്തം അഭിമാനം.
ജിങ്ഷാന്‍ സ്വദേശിനിയാണ് മാനഭംഗ ശ്രമത്തില്‍ നിന്ന് കൊറോണ വൈറസിന്റെ പേരില്‍ രക്ഷപ്പെട്ടത്. യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ യുവതി അക്രമിയോട് താന്‍ കഴിഞ്ഞ ദിവസം വുഹാനില്‍ നിന്നും മടങ്ങിയെത്തിയതേയുള്ളൂ എന്നും ക്ഷീണിതയാണ് ഉപദ്രവിക്കരുതെന്നും യുവതി അപേക്ഷിക്കുകയായിരുന്നു.
വുഹാന്‍ എന്ന പേര് കേട്ടതോടെ അക്രമി വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. വുഹാനില്‍ നിന്നും ഏറെ ദൂരെയല്ല ഈ സ്ഥലം. മോഷണ ലക്ഷ്യത്തോടെയാണ് അക്രമി യുവതിയുടെ വീട്ടില്‍ കടന്നതെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ വീട്ടില്‍ യുവതി ഒറ്റയ്ക്കാണെന്ന് കണ്ടതോടെ ഇയാള്‍ ബലാത്സംഗത്തിന് മുതിരുകയായിരുന്നു. യുവതിയുടെ കഴുത്തുഞെരിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ യുവതി ശക്തിയായി ചുമക്കാന്‍ തുടങ്ങി.
താന്‍ വുഹാനില്‍ നിന്നും എത്തിയതാണെന്നും ഇവര്‍ പറഞ്ഞു. രോഗം കാരണം വീടിനുള്ളില്‍ ഒറ്റയ്ക്ക് മാറി നില്‍ക്കുകയാണെന്നും യുവതി പറഞ്ഞു. ഇത്രയും പറഞ്ഞതോടെ അക്രമി ഭയന്നു.
മാനഭംഗശ്രമം ഉപേക്ഷിച്ചെങ്കിലും യുവതിയുടെ കൈവശമുണ്ടായിരുന്ന 3080 യുവാന്‍ ഇയാള്‍ മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. അക്രമി അധികം വൈകാതെതന്നെ പൊലീസ് കസ്റ്റഡിയിലാകുകയും ചെയ്തു.