ബസ്സിലേക്ക് വാന്‍ ഇടിച്ചുകയറി ആറു നേപ്പാളി തീര്‍ത്ഥാടകര്‍ മരിച്ചു. 23 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. സേലം-ബംഗളുരു ദേശീയപാതയില്‍ ഓമല്ലൂരിനു സമീപം വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്.
ഇന്ത്യയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി നേപ്പാളില്‍ നിന്നെത്തിയ 32 അംഗ സംഘത്തിലെ ആറു പേരാണു അപകടത്തില്‍ മരണപ്പെട്ടത്. കന്യാകുമാരിയില്‍ സന്ദര്‍ശനം നടത്തിയശേഷം രാജസ്ഥാനിലേക്കു
പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. സേലം നരിപ്പള്ളത്തു വെച്ച് അമിത വേഗതയിലെത്തിയ വാന്‍ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
NEWS 22 TRUTH . EQUALITY . FRATERNITY