Breaking News

കൊട്ടാരക്കരയിൽ വീട്ടമ്മ ആസിഡ് കുടിച്ച്‌ ആത്മഹത്യ ചെയ്ത സംഭവം; 20 മാസത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റില്‍…

വീട്ടമ്മ ആസിഡ് കുടിച്ച്‌ ആത്മഹത്യ ചെയ്ത സംഭവത്തില്‍ 20 മാസത്തിനു ശേഷം ഭര്‍ത്താവ് അറസ്റ്റിലായി. കൊല്ലം കൊട്ടാരക്കര ഉമ്മന്നൂരില്‍ സ്വദേശിനി പ്രതിഭാ ബാലകൃഷ്ണന്‍(36) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഭര്‍ത്താവ് സുരേന്ദ്രന്‍ പിള്ള അറസ്റ്റിലായത്. ഭര്‍ത്താവ് വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് പ്രതിഭ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. 2020 ഫെബ്രുവരി എട്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

പ്രതിഭയുടെ മരണത്തെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത കൊട്ടാരക്കര പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രതിഭയുടെ ശരീരത്തില്‍ ഒമ്ബതോളം മുറിവുകള്‍ കാണപ്പെട്ടത് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിഭയെ ഭര്‍ത്താവ് ദേഹോപദ്രവം ഏല്‍പ്പിച്ചതായി കണ്ടെത്തിയത്.

ഇതിന്‍റെ മനോവിഷമത്തിലാണ് പ്രതിഭ ആസിഡ് കുടിച്ച്‌ ആത്മഹത്യ ചെയ്തതെന്നും പൊലീസ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് സുരേന്ദ്രന്‍ പിള്ളയെ ഇന്ന് അറസ്റ്റ് ചെയ്തത്. ഡി.വൈ.എസ്.പി ആര്‍ സുരേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കൊട്ടാരക്കര ഡി.വൈ.എസ്.പി ആര്‍ സുരേഷിന് പുറമെ, കൊട്ടാരക്കര എസ്.എച്ച്‌.ഒ ജോസഫ് ലിയോണ്‍, എസ്.ഐ ബാലചന്ദ്രന്‍,എസ്.ഐ ബിജു. എസ്.സി.പി.ഒ അനീഷ്, സി.പി.ഒ ആദര്‍ശ്, വനിതാ എസ്.സി.പി.ഒ ശ്രീലത എന്നിവര്‍ പ്രതിയെ അറസ്റ്റു ചെയ്ത പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …