Breaking News

ജയിച്ചാല്‍ ഹിന്ദുക്കള്‍ക്ക് രാമക്ഷേത്രം, മുസ്‌ലീങ്ങള്‍ക്ക് അജ്മീര്‍, ക്രിസ്ത്യാനികള്‍ക്ക് വേളാങ്കണ്ണി: കെജ്​രിവാള്‍…

ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ വിശ്വാസി വോട്ടുകള്‍ നേടാന്‍ പുതിയ തന്ത്രവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്​മി പാര്‍ട്ടി നേതാവുമായ അരവിന്ദ്​ കെജ്​രിവാള്‍. ആം ആദ്മി അധികാരത്തില്‍ വന്നാല്‍ ഹിന്ദുക്കള്‍ക്ക്​ അയോധ്യ രാമക്ഷേത്രത്തിലേക്കും മുസ്​ലിംകള്‍ക്ക്​ അജ്​മീര്‍ ഷെരീഫിലേക്കും ക്രിസ്​ത്യാനികള്‍ക്ക്​ വേളാങ്കണ്ണിയിലേക്കും സൗജന്യ തീര്‍ഥാടനമാണ്​ കെജ്​രിവാളിന്റെ വാഗ്​ദാനം.

‘ഞങ്ങളുടെ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അയോധ്യയിലേക്ക്​ സൗജന്യ തീര്‍ഥാടനം അനുവദിക്കുകയും ശ്രീരാമനെ ദര്‍ശിക്കാന്‍ അവസരമൊരുക്കുകയും ചെയ്യും. ക്രിസ്​ത്യാനികള്‍ക്ക്​ വേളാങ്കണ്ണി സൗജന്യ തീര്‍ഥാടനം ഒരുക്കും. മുസ്​ലിംകള്‍ക്ക്​ അജ്​മീര്‍ ഷെരീഫിലേക്കും സൗജന്യ തീര്‍ഥാടന സൗകര്യമൊരുക്കും’, കെജ്​രിവാള്‍ പറഞ്ഞു. ‘ഗോവയില്‍ നിരവധി​ പേര്‍ ഷിര്‍ദിയില്‍ വിശ്വാസിക്കുന്നവരാണെന്ന്​ പറഞ്ഞിരുന്നു.

അവര്‍ക്കായി ​സായ്​ ബാബയുടെ ഷിര്‍ദിയിലേക്ക് സൗജന്യ തീര്‍ഥാടനം ഉറപ്പാക്കും. കുറച്ചുവര്‍ഷങ്ങള്‍ക്ക്​ മുന്‍പ് ഡല്‍ഹി സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കിയപ്പോള്‍ 35,000 ത്തോളം പേര്‍ക്ക്​ അതിന്റെ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ട്’, കെജ്​രിവാള്‍ വ്യക്തമാക്കി. ‘അടുത്തിടെ ഞാന്‍ അയോധ്യയും രാമക്ഷേത്രവും സന്ദര്‍ശിച്ചു. അവിടെ രാമഭഗവാനെ ദര്‍ശിച്ചതിന്​ ശേഷം ലഭിച്ച സംതൃപ്​തി എല്ലാവരും അനുഭവിക്കേണ്ടതാണ്’, കെജ്​രിവാള്‍ കൂട്ടിച്ചേര്‍ത്തു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …