Breaking News

കെഎസ്‌ആര്‍ടിസി പണിമുടക്ക് ആരംഭിച്ചു; നേരിടാന്‍ ഡയസ്നോണ്‍

കെഎസ്‌ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു. ശമ്ബള പ്രതിസന്ധിയില്‍ ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സംഘടനകള്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. സമരത്തെ നേരിടാന്‍ മാനേജ്മെന്‍റ് ഡയസ് നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പണിമുടക്കില്‍ ഉറച്ച്‌ നില്‍ക്കുന്നതായി ഐഎന്‍ടിയുസി, ബിഎംഎസ്, എഐടിയുസി യൂണിയനുകള്‍ അറിയിച്ചു.

ശമ്ബള വിതരണം അടക്കമുള്ള വിഷയങ്ങളില്‍ കെഎസ്‌ആര്‍ടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്മെന്റും നടത്തിയ ചര്‍ച്ച പരാജയമായതോടെയാണ് ഇന്നലെ വൈകിട്ട് പണിമുടക്ക് പ്രഖ്യാപിച്ചത്. 24 മണിക്കൂര്‍ പണിമുടക്കുമെന്നാണ് പ്രതിപക്ഷ സംഘടനകള്‍ അറിയിച്ചത്. എന്നാല്‍ സിപിഐഎമ്മിന്റെ തൊഴിലാളി സംഘടനായ സിഐടിയും പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കും.

40% ത്തോളം ഷെഡ്യൂളുകളെയെങ്കിലും സമരം ബാധിക്കും എന്നാണ് നിഗമനം. തെക്കന്‍ ജില്ലകളിലെയും മലയോര മേഖലകളിലെയും യാത്രക്കാരെയാവും പണിമുടക്ക് ബാധിക്കുക. മന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ വാക്ക് പാലിച്ചില്ലെന്നാണ് യൂണിയനുകള്‍ കുറ്റപ്പെടുത്തുന്നു. ഈ മാസം 10ന് ശമ്ബളം നല്‍കാമെന്നാണ് വ്യാഴായ്ച നടന്ന ചര്‍ച്ചയില്‍ കോര്‍പറേഷന്‍ സിഎംഡി ബിജു പ്രഭാകര്‍ പറഞ്ഞത്. എന്നാല്‍ 10ന് ശമ്ബളം കിട്ടുമെന്ന് ഉറപ്പില്ലെന്ന് പ്രതിപക്ഷ സംഘടനകള്‍ വ്യക്തമാക്കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …