കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഷഹിദ് മിനാറില്‍ നടന്ന ബിജെപി റാലിക്കിടയില്‍ ചില പ്രവര്‍ത്തകര്‍ ഗോലി മാരോ മുദ്രാവാക്യം വിളിച്ചതിനെ നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി.
കൊല്‍ക്കത്തയുടെ തെരുവില്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ വേണ്ടെന്നും ഡല്‍ഹിയല്ല ഇതു ബംഗാളാണെന്നും മമത മുന്നറിയിപ്പു നല്കി. ഇത്തരം കാര്യങ്ങള്‍ വച്ചുപൊറുപ്പിക്കില്ല.
നിയമം അതിന്റെ വഴിക്കു നീങ്ങുമെന്നും മൂന്നുപേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തെന്നും മമത പറഞ്ഞു. ഡല്‍ഹി കലാപം ആസൂത്രിതമായിരുന്നു. ഡല്‍ഹി
പോലീസിന്റെ പൂര്‍ണ നിയന്ത്രണം കേന്ദ്ര സര്ക്കാരിനായിട്ടും ഇതെങ്ങനെ സംഭവിച്ചു? ‘ബംഗാളിന്റെ അഭിമാനം മമത’ എന്ന പാര്‍ട്ടിയുടെ പുതിയ പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കവേ മമത ചോദിച്ചു.