Breaking News

ആറ്റുകാല്‍ പൊങ്കാല; 8, 9 തീയതികളില്‍ റെയില്‍വേയുടെ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്..!

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്‌ 7, 8 (ഞായറും തിങ്കളും) ദിവസങ്ങളില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തുമെന്ന് റെയില്‍വേ വ്യക്തമാക്കി.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2.15ന് കൊല്ലത്ത് നിന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ തിരുവനന്തപുരത്തേക്ക് ഉണ്ടായിരിക്കും.

4.30ക്ക് തിരുവനന്തപുരത്ത് എത്തിച്ചേരുന്നതാണ്. ആറ്റുകാല്‍ പൊങ്കാലയായ തിങ്കളാഴ്ച പുലര്‍ച്ചെ 4.30ന് കൊല്ലത്തുനിന്ന് യാത്രതിരിക്കുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ രാവിലെ 6.40ന് തിരുവനന്തപുരത്ത് എത്തിച്ചേരും.

പൊങ്കാലയ്ക്ക് ശേഷം ഉച്ച കഴിഞ്ഞ് 2.30, 3.30, 4.15 എന്നീ സമയങ്ങളില്‍ തിരുവനന്തപുരത്ത് നിന്ന് സ്‌പെഷ്യല്‍ സര്‍വീസുണ്ടാകുമെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

തിരുവനന്തപുരം- കൊല്ലം ഭാഗത്തെ എല്ലാ സ്റ്റേഷനുകളിലും ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 4.30ന് കൊച്ചുവേളിയില്‍ നിന്ന് നാഗര്‍കോവിലിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസം ഉണ്ടായിരിക്കുന്നതാണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …