നിര്‍ഭയക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളുമായി തിഹാര്‍ ജയില്‍ അധികൃതര്‍. മാര്‍ച്ച് 20- വെള്ളിയാഴ്ച രാവിലെ 5.30മണിയോടെയാണ് പ്രതികളെ തൂക്കിലേറ്റുന്നത്.
മീററ്റ് സ്വദേശിയായ ആരാച്ചാര്‍ പവന്‍ ജല്ലാദാണ് പ്രതികളെ തൂക്കിലേറ്റുന്നത്. ഇതിന്റെ ഭാഗമായി പ്രതികളുടെ ഡമ്മി പരീക്ഷിച്ചു. പ്രതികളുടെ തൂക്കത്തിന്റെ ഇരട്ടി ഭാരമുള്ള മണല്‍ചാക്കുകള്‍ ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്.
കയറിന്റെയും കഴുമരത്തിന്റെയും ബലം പരിശോധിക്കുന്നതിനാണ് പരീക്ഷണം നടത്തിയത്. പൊതുമരാമത്ത് വിഭാഗം എഞ്ചിനീയര്‍മാരുടെ സാന്നിധ്യത്തിലായിരുന്നു ഡമ്മി പരീക്ഷണം.
കഴുമരവും സംവിധാനങ്ങളും ഇവര്‍ പരിശോധിച്ചു. ഇതോടെ വധശിക്ഷയുമായി ബന്ധപ്പെട്ട അവസാന വട്ട തയാറെടുപ്പുകളും പൂര്‍ത്തിയായി. മുന്‍പ് ഒരേസമയം ഒരാളെ മാത്രം
തൂക്കിലേറ്റാനുള്ള കഴുമരം മാത്രമാണ് തിഹാര്‍ ജയിലില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് നാലു പേരെ ഒരുമിച്ചു തൂക്കിലേറ്റുന്നതിന് പ്രത്യേക കഴുമരം ജയിലില്‍ ഉണ്ടാക്കിയത്.