Breaking News

കെ റെയില്‍ പ്രതിഷേധ സമരം; തൃക്കൊടിത്താനത്ത് സമരത്തിനിടെ മണ്ണെണ്ണ കണ്ണില്‍ വീണ് പൊലീസുകാരിയ്ക്ക് കാഴ്ച തകരാര്‍; കണ്ടാലറിയാവുന്ന നൂറ്റമ്ബതോളം പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തു

മാടപ്പള്ളിയില്‍ മണ്ണെണ്ണയൊഴിച്ച്‌ ഭീഷണി മുഴക്കിയ കെ റെയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ കേസ്. 150 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മണ്ണെണ്ണയൊഴിച്ച്‌ പ്രതിഷേധിക്കുന്നതിനിടെ വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥയുടെ കണ്ണില്‍ മണ്ണെണ്ണ വീണതായും കാഴ്ചയ്ക്ക് തകരാര്‍ പറ്റിയതായും പൊലീസ് പറഞ്ഞു. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ ദിവ്യ മോളുടെ കണ്ണിലാണ് മണ്ണെണ്ണ വീണത്.

ഇതു സംബന്ധിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജിജി ഫിലിപ്പ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആണ് കേസ് എടുത്തത്. മാടപ്പള്ളിയിലും, നട്ടാശ്ശേരി, ചോറ്റാനിക്കരയിലും ഇന്ന് കല്ലിടല്‍ വീണ്ടും തുടങ്ങും. മാത്രവുമല്ല അതിരടയാള കല്ലുകള്‍ പിഴുതെറിയുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

കല്ല് പിഴുതെറിയുന്നവര്‍ക്കെതിരെ പൊലീസ് കേസ് എടുക്കും. പിന്നീട് പിഴ അടക്കം ഈടാക്കാനാണ് കെ റെയില്‍ അധികൃതരുടെ തീരുമാനം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തൃക്കൊടിത്താനത്ത് സംഘര്‍ഷം ഉണ്ടായത്. വലിയ സംഘര്‍ഷാവസ്ഥയാണ് സ്ഥലത്ത് ഉണ്ടായത്. പൊലീസും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ കണ്ണില്‍ മണ്ണെണ്ണ വീണത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …