Breaking News

നഷ്ടപരിഹാരതുക കറക്ക്റ്റായി കിട്ടുന്നുണ്ട്; കെ റെയിലിനായി ഹാപ്പിയായി ഇറങ്ങിക്കൊടുക്കും; പിന്തുണച്ച്‌ ഒമര്‍ ലുലു

സര്‍ക്കാരിന്റെ ഏറ്റവും പുതിയ പദ്ധതിയായ കെ റെയിലിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പദ്ധതിയുടെ അതിരടയാളക്കല്ല് പിഴുതെറിഞ്ഞ് വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടെ സില്‍വര്‍ ലൈന്‍ പദ്ധതിയെ പിന്തുണച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു.

ദേശീയ പാത 66ന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയെ അഭിനന്ദിച്ച്‌ പങ്കുവച്ച പോസ്റ്റിലാണ് ഒമര്‍ ലുലു കെ റെയിലിനായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞത്. ലോകത്തിലെ ഏറ്റവും വില കൂടിയ സാധനം സമയമാണ്. കെ റെയിലില്‍ സഞ്ചരിക്കാന്‍ കാത്തിരിക്കുന്നു എന്നാണ് പോസ്റ്റില്‍ ഒമര്‍ലുലു കുറിച്ചത്. മുഖ്യമന്ത്രി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച പോസ്റ്ററാണ് ഒമര്‍ലുലു പങ്കുവച്ചത്. എന്നാല്‍ താരത്തിന്റെ പോസ്റ്റിന് താഴെ ഒട്ടേറെ പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

നല്ല ഒരു ബൈപാസ് റോഡ് കേരളവും കേന്ദ്രവും ഒന്നിച്ച്‌ ഭരിച്ച സമയത്ത് കോണ്‍ഗ്രസ്സിന് സാധിക്കാത്ത കാര്യം, ഇപ്പോ ബി ജെ പി ഭരിക്കുന്ന സമയത്ത് നമ്മുടെ മുഖ്യന്‍ പിണറായി വിജയന്‍ ചെയ്തു എങ്കില്‍ അത് അംഗീകരിക്കുക തന്നെ വേണമെന്നും ഒമര്‍ ലുലു കമന്റില്‍ കുറിച്ചു. എന്റെ പുരയിടത്തില്‍ കുറ്റിയടിക്കാന്‍ വന്നാലോ എന്ന് ചോദിക്കുന്ന ആളുകളോട്. നഷ്ടപരിഹാരതുക ഇപ്പോള്‍ കറക്ക്റ്റ് ആയി കിട്ടുന്നുണ്ട് എന്നാ അറിവ് അങ്ങനെ കിട്ടിയാ നോ സീന്‍.

ഇപ്പോ ഉള്ള സ്ഥലത്തിലും കുറച്ച്‌കൂടി അധികം സ്ഥലം കിട്ടുന്ന നല്ല വെള്ളവും വായുവും വെളിച്ചവും റോഡും കറന്റ് ഒക്കെ കിട്ടുന്ന മറ്റൊരു സ്ഥലത്തേക്കു ഹാപ്പിയായി മാറും സുഖമായി ജീവിക്കും. നഷ്ടപരിഹാരതുക ഇപ്പോള്‍ കറക്ക്റ്റ് ആയി കിട്ടുന്നുണ്ട് അങ്ങനെ കിട്ടിയാ നോ സീന്‍ ഹാപ്പിയായി ഇറങ്ങി കൊടുക്കുമെന്നും താരം കമന്റില്‍ പറഞ്ഞു.

എന്നാല്‍ താരത്തിന്റെ പോസ്റ്റിന് താഴെ വരുന്ന വിമര്‍ശനങ്ങള്‍ ഇങ്ങനെയാണ്, കേരളത്തിന് തികച്ചും അനിവാര്യമല്ലാത്ത വികസനം ആണ്. ഈ മുടക്കുന്ന 3/1എങ്കിലും മതി നമ്മുടെ കേരളത്തിലെ പല ജില്ലകളും എന്തിനു എറണാകുളം കോഴിക്കോട് തിരുവനന്തപുരം, എന്നീജില്ലകളില്‍ വരും തലമുറയ്ക്ക് പറയാന്‍ എങ്കിലും മാതൃകയായി നല്ല നല്ല റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഒക്കെയായി ഗള്‍ഫ് രാജ്യങ്ങള്‍ പോലെ പണിതു എടുത്തൂടെ..

നമ്മുടെ സര്‍ക്കാരിനും കേന്ദ്രത്തിനും അതല്ലേ നമ്മളെപ്പോലെ സാധരണക്കാരന് വേണ്ടത്.. അല്ലാതെ 300 രൂപ എടുക്കാന്‍ കഴിയാത്ത ഏതുപാവപെട്ടവനു വേണ്ടിയാണു 3000 രൂപയ്ക്ക് പോകാന്‍ വേണ്ടി ഇങ്ങനൊരു റെയില്‍ നടപ്പാക്കുന്നത്. ഇന്നത്തെ കേരളത്തിന്റെ സാഹചര്യത്തിന് ഇത് തികച്ചും വേസ്റ്റ് ആണെന്നാണ് ഒരാള്‍ കമന്റായി കുറിച്ചത്. സമയത്തിന്റെ വില മാത്രം അറിഞ്ഞാല്‍ പോരാ ജനങ്ങളുടെ ജീവന്റെ വില കൂടി അറിയണം. പോലീസ് വന്നു ജനത്തിന്റെ നെഞ്ചത്ത് കേറിയണോ വികസനം ഉണ്ടാകുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …