സെല്‍ഫ് ക്വാറന്റൈന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയ ഡോക്ടര്‍ക്ക് പകരം ആരോഗ്യവകുപ്പ് നല്‍കിയത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സുപ്രധാന ചുമതല. വയനാട് ജില്ലാ ആശുപത്രിയിലെ
ഡോക്ടര്‍ക്കാണ് കത്ത് നല്‍കി രണ്ടാം ദിവസം തന്നെ ക്വാളിറ്റി ആന്റ് ഇന്‍ഫെക്ഷന്‍ കണ്‍ട്രോളിംഗ് ആക്ടിവിറ്റീസ് ഇന്‍കല്‍ഡിംഗ് കോവിഡ് 19 നോഡല്‍ ഓഫീസറാക്കി ആരോഗ്യവകുപ്പ് ഉത്തരവ് നല്‍കിയത്.
എന്നാല്‍ ക്വാറന്റൈന്‍ ആവശ്യപ്പെട്ട് ഡോക്ടര്‍ നല്‍കിയ കത്ത് ഫയലില്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. മകന്റെ സാമ്ബിള്‍ പരിശോധനയ്ക്കായി അയച്ച സാഹചര്യത്തില്‍ തനിക്ക് ക്വാറന്റൈന്‍
അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 24 നായിരുന്നു ജില്ലാ ആരോഗ്യവകുപ്പിന് ഡോക്ടര്‍ കത്ത് നല്‍കിയത്. ബംഗലുരുവില്‍ നിന്നും മകന്‍ എത്തിയതിനെ തുടര്‍ന്നാണ് ഡോക്ടര്‍ സ്വയം ക്വാറന്റൈന്‍ വേണമെന്ന് ആവശ്യപ്പെട്ടത്. പിറ്റേന്ന് കത്ത് നല്‍കുകയും അത് ഫയലില്‍
സ്വീകരിക്കുകയും, എന്നാല്‍ തൊട്ടടുത്ത ദിവസം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സുപ്രധാന ചുമതലയും നല്‍കുകയായിരുന്നു. ഉത്തരവ് കിട്ടിയ ഡോക്ടര്‍ ആശുപത്രിയില്‍ എത്തി ചുമതല ഏല്‍ക്കുകയും ചെയ്തിരുന്നു.
NEWS 22 TRUTH . EQUALITY . FRATERNITY