സംസ്ഥാനത്ത് കോവിഡ്-19 രോഗബാധ ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി. കാസര്‍കോട്, തിരുവനന്തപുരം ജില്ലകളിലല്‍ രണ്ടുപേര്‍ക്കും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോ
ആളുകള്‍ക്കുമാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതര്‍ എണ്ണം 215 ആയി. സംസ്ഥാനത്ത് ആകെ 1,63,129 പേരാണ് നിരീക്ഷണത്തില് കഴിയുന്നത്.
ഇതില് 1,62,471 പേര് വീടുകളിലും 658 പേര് ആശുപത്രികളിലുമാണ്.