കഴിഞ്ഞ ദിവസത്തെ ആശ്വാസ റാലിയ്ക്കുശേഷം വിപണിയിലുണ്ടായത് വലിയ വ്യത്യാസം. സെന്‍സെക്‌സ് വീണ്ടും 30,000ന് താഴെയെത്തി. 173 പോയന്റ് നഷ്ടത്തില്‍ 29893.96ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 43.45 പോയന്റ് താഴ്ന്ന് 8748.75ലുമെത്തി.
രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിടല്‍ തുടരേണ്ടിവന്നേക്കാമെന്നതിന്റെ സൂചന പ്രധാനമന്ത്രി നല്‍കിയതാണ് വിപണിയെ ബാധിച്ചത്.
ആഗോള സൂചികകളിലെ തളര്‍ച്ചയും വിപണിയുടെ കരുത്തുചോര്‍ത്തി. ഒരുവേള 1000 പോയന്റിലേറെ ഉയര്‍ന്ന സെന്‍സെക്‌സ് പിന്നീട് തിരിച്ചിറങ്ങുകയായിരുന്നു.