Breaking News

നടന്‍ മാപ്പ് പറയണം; ജോജു ജോര്‍ജിന്റെ വീട്ടിലേക്ക് മാര്‍ച്ചുമായി യൂത്ത് കോണ്‍ഗ്രസ്; ബാരികേഡ് നിരത്തി തടഞ്ഞ് പൊലീസ്…

കോണ്‍ഗ്രസ് സമരത്തിനെതിരെ പ്രതിഷേധമറിയിച്ചതിന് പിന്നാലെ നടന്‍ ജോജു ജോര്‍ജിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ജോജു ജോര്‍ജിന്റെ മാള വലിയപറമ്ബിലെ വീട്ടിലേക്കാണ് മാര്‍ച്ച് നടത്തിയത്. ജോജു ജോര്‍ജ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച് നടന്നത്.

ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നത്തിനെതിരെ സമരം നടത്തിയവരെ അപമാനിക്കുന്ന തരത്തിലുള്ള നീക്കമാണ് ജോജുവിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. കൊച്ചിയിലെ നാടകീയ സംഭവത്തിന് പിന്നാലെ സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് താരത്തിന്റെ

വീടിന് മുന്നില്‍ പൊലീസ് ബാരികേഡ് നിരത്തി കാവല്‍ ഏര്‍പെടുത്തിയിരുന്നു. മാള പൊലീസിന്റെയും ഇരിങ്ങാലക്കുട പൊലീസിന്റെയും നേതൃത്വത്തില്‍ വീടിനുമുന്നില്‍ ബാരികേഡ് വച്ച്‌ പ്രതിഷേധക്കാരെ തടഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …