Breaking News

സ്കൂളിൽ പോകാൻ പാലമില്ല: പുഴവക്കിൽ സമരവുമായി വിദ്യാർഥികൾ…

യാത്രാമാർഗമായ പാലം പുനർനിർമിക്കാത്തതിൽ പ്രതിഷേധിച്ച് സ്കൂൾ തുറക്കൽ ദിനത്തിൽ പുഴവക്കിൽ സമരവുമായി വിദ്യാർഥികൾ. വയനാട് പനമരം ചെറുക്കാട്ടൂർ ഇഞ്ചിമലക്കടവിലാണ് വിദ്യാർഥികൾ സമരം നടത്തിയത്. കൊച്ചുകുട്ടികൾ സമരം നടത്തുന്നത് അനുവദിക്കാനാകില്ലെന്ന് അറിയിച്ച പൊലീസ് വിദ്യാർഥികളെ മടക്കി അയച്ചു.

സമരം തുടരുന്ന രക്ഷിതാക്കൾ വിദ്യാർഥികളെ വീണ്ടും അണിനിരത്തും എന്ന നിലപാടിലാണ്. 2019 ലെ പ്രളയത്തിൽ തകർന്ന ചെറുക്കാട്ടൂർ-ഇഞ്ചിമലക്കടവ് പാലം പുനർനിർമിക്കണമെന്നാവശ്യപ്പെട്ടാണ് അൻപതോളം കുട്ടികൾ സമരം തുടങ്ങിയത്. മാനന്തവാടി പുഴയ്ക്ക് അക്കരെയുള്ള സ്കൂളിലേക്ക്

എത്തണമെങ്കിൽ ചങ്ങാടത്തിലൂടെയുള്ള സാഹസിക യാത്രയോ റോഡുമാർഗം ഏഴ് കിലോമീറ്റർ ചുറ്റിസഞ്ചരിക്കുകയോ വേണം.പത്തരയോടെ സ്ഥലത്തെത്തിയ പൊലീസ് ചെറിയ കുട്ടികൾ സമരം നടത്തുന്നത് അനുവദിക്കാനാകില്ലെന്ന് അറിയിച്ചു. രക്ഷിതാക്കൾ എതിർത്തെങ്കിലും പൊലീസ് നിലപാട് കടുപ്പിച്ചതോടെ കുട്ടികൾ മടങ്ങി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …