Breaking News

ഔദ്യോഗിക കണക്കനുസരിച്ച്‌ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത് 34 ലക്ഷം പേര്‍; എന്നാല്‍ യഥാര്‍ത്ഥ കണക്കില്‍ 80 ലക്ഷം കടന്നതായി ലോകാരോഗ്യ സംഘടന…

ഔദ്യോഗിക കണക്കനുസരിച്ച്‌ ലോകത്താകമാനം 34 ലക്ഷം പേരാണ് ഇതുവരെ കോവിഡിന് കീഴടങ്ങി മരണം വരിച്ചത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഇത് 80 ലക്ഷത്തിന് മുകളില്‍ വരും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വാര്‍ഷിക സ്ഥിതിവിവരക്കണക്കുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം വെളിപ്പെടുത്തിയത്. 2020-ല്‍ മാത്രം കോവിഡ് ബാധിച്ച്‌ 30 ലക്ഷം പേര്‍ മരണമടഞ്ഞു എന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇത് 12 ലക്ഷം മാത്രമായിരുന്നു. ഇതുവരെ കോവിഡിന്റെ ശക്തി കുറച്ചുകാണുകയായിരുന്നു എന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ ഉപവിഭാഗം പറയുന്നത്. 2021 മെയ്‌ 20 ലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 34 ലക്ഷം

പേരാണ് ലോകാമാകമാനമായി മരണമടഞ്ഞിരിക്കുന്നത്. യഥാര്‍ത്ഥകണക്കുകള്‍ ഇതിലുമധികമാണെന്നാണ് സംഘടന പറയുന്നത്. ലാറ്റിന്‍ അമേരിക്കയിലും ഏഷ്യയിലും പുതിയ വകഭേദങ്ങള്‍ കത്തിപ്പടരുന്ന സാഹചര്യത്തില്‍ യഥാര്‍ത്ഥ

മരണസംഖ്യ ഇനിയും വര്‍ദ്ധിപ്പിക്കുമെന്നും സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കണക്കുകള്‍ എല്ലാം അടിസ്ഥാനമാക്കിയാണ് ഇതുവരെ 80 ലക്ഷം പേര്‍ ലോകത്തില്‍ കോവിഡ് ബാധയാല്‍ മരണമടഞ്ഞിരിക്കാം എന്ന് കണക്കാക്കിയത്

എന്ന് ലോകാരോഗ്യ സംഘടനയുടെ അസിസ്റ്റന്റ് ജനറല്‍ പറഞ്ഞു. പല രാജ്യങ്ങളിലും മരണങ്ങള്‍ രേഖപ്പെടുത്താന്‍ വിശ്വസനീയമായ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് ഔദ്യോഗിക മരണസംഖ്യ കുറയുവാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശരിയായ കണക്കിലും കുറവായി മരണസംഖ്യ രേഖപ്പെടുത്തിയതും, ചികിത്സാ സൗകര്യങ്ങളുടെ അഭാവത്തില്‍ ആശുപത്രികളില്‍ ചികിത്സ തേടാതെ മരിച്ചവരും എല്ലാം കോവിഡ് മരണസംഖ്യയില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവരുടെ വിവരങ്ങള്‍ ഔദ്യോഗിക രേഖകളില്‍ കാണില്ല.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …