കോവിഡ് പ്രതിരോധത്തിനായി സാമൂഹ്യ അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന്‍ റിയാസ് ഖാനെ ആള്‍ക്കൂട്ടം മര്‍ദിച്ചതായി ആരോപണം. സംഭവത്തെക്കുറിച്ച് ഒരു തമിഴ് മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് ഇങ്ങനെ:
കഴിഞ്ഞ ദിവസം റിയാസ് ഖാന്റെ ചെന്നൈ പനൈയൂരിലെ വസതിക്ക് സമീപത്താണ് സംഭവം. പ്രഭാത സവാരിക്ക് ഇറങ്ങിയ സമയത്താണ് സംഭവം നടന്നത്. റിയാസിന് അഭിമുഖമായി വന്ന
അഞ്ച് പേരടങ്ങുന്ന സംഘത്തോട് അകലം പാലിക്കണമെന്ന് റിയാസ് ഖാന്‍ പറഞ്ഞു. തുടര്‍ന്ന് താരവുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട സംഘം മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.
സംഘത്തില്‍ ഒരു സ്ത്രീയും ഉണ്ടായിരുന്നു. ഇവരുടെയൊപ്പം ഉണ്ടായിരുന്ന ഒരാളാണ് ആക്രമിച്ചത്. കാനതുര്‍ പൊലീസില്‍ റിയാസ് പരാതി നല്‍കിയിട്ടുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY