കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 2,207 പേരാണ് കൊറോണ വൈറസ് ബാധയെതുടര്‍ന്ന് മരണത്തിനു കീഴടങ്ങിയത്. ആഗോള മരണ സംഖ്യ 1,03,000 ത്തിലേക്ക് കടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലഭ്യമാകുന്ന ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 1,02,566 പേരാണ് രോഗം ബാധിച്ചു മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ലോകവ്യാപകമായി 16,95,711 പേര്‍ക്കാണ് വൈറസ് ബാധിച്ചിട്ടുള്ളത്.
ലോകവ്യാപകമായി 16,95,711 പേര്‍ക്കാണ് വൈറസ് ബാധിച്ചിട്ടുള്ളത്. 24 മണിക്കൂറിനിടെ ലോകത്താകമാനം 7,000ത്തോളം മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 92,000ത്തോളം പേര്‍ക്കാണ് ഏറ്റവും പുതുതായി വൈറസ് ബാധിച്ചത്.
സ്പെയിന്, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന് എന്നിവിടങ്ങളിലാണ് രോഗബാധിതരുടെ എണ്ണവും, മരണ നിരക്കും വന്‍തോതില്‍ വര്‍ധിക്കുന്നത്. ഫ്രാന്‍സിലും, ബ്രിട്ടനിലും യഥാക്രമം 987ഉം 980 പേരാണ് 24 മണിക്കൂറിനിടെ മരണമടഞ്ഞത്. അമേരിക്കയിലെ ആകെ രോഗബാധിതരുടെ എണ്ണം 5,00,879 ആയി.
18,637പേരാണ് ഇവിടെ മരണമടഞ്ഞത്. സ്പെയിനില്‍ ആകെ 16,081 പേര്‍ക്ക് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന് നഷ്ടപ്പെട്ടു. ഇറ്റലിയില്‍ ആകെ 18,849 പേരും ഫ്രാന്‍സില്‍ 13,197 പേരുമാണ് മരിച്ചത്