Breaking News

20 ആം തീയതി മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഈ ജില്ലകളില്‍ സര്‍വീസ് നടത്തും; മറ്റ് വാഹനങ്ങള്‍ക്കുള്ള ഇളവുകള്‍ ഇങ്ങനെ…

സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് റെഡ് സോണ്‍ അല്ലാത്ത ജില്ലകളില്‍ തിങ്കളാഴ്ച (20) മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് ആരംഭിക്കും. നിയന്ത്രണങ്ങളോടെയാണ് സര്‍വീസിന് അനുമതി നല്‍കിയിരിക്കുന്നത്.

റെഡ് സോണിലുള്ള കാ​സ​ര്‍​കോ​ട്, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​കളിലൊഴികെയാണ് സര്‍വീസ് നടത്തുക. ഒരു ദിശയില്‍ 50- 60 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാനേ അനുമതിയുള്ളൂ.

ബസില്‍ നിന്ന് യാത്ര ചെയ്യാന്‍ അനുമതി ലഭിക്കില്ല. എല്ലാ യാത്രക്കാരും മാസ്‌ക് ധരിക്കണം. ബസ്സുകളില്‍ കയറുമ്ബോള്‍ എല്ലാവര്‍ക്കും സാനിറ്റൈസര്‍ നല്‍കണം. മൂന്നു സീറ്റുകളുള്ളതില്‍ ഇടയിലെ സീറ്റ് ഒഴിച്ചിട്ട് രണ്ട് പേര്‍ക്ക് ഇരിക്കാം.

രണ്ട് സീറ്റുകള്‍ ഉള്ളതില്‍ ഒരാളേ ഇരിക്കാന്‍ പാടുള്ളൂ. കൂടാതെ, ഓറഞ്ച് എ, ബി സോണുകളില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുമതിയുണ്ട്. ഓറഞ്ച് എ സോണിലെ കൊ​ല്ലം, പ​ത്ത​നം​തി​ട്ട,

എ​റ​ണാ​കു​ളം ജി​ല്ല​കളില്‍ 24ന് ശേഷവും ഓറഞ്ച് ബി സോണിലെ തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, വ​യ​നാ​ട്​ ജി​ല്ല​കളില്‍ 20ന് ശേഷവും സ്വകാര്യ വാഹനങ്ങള്‍ നമ്ബറടിസ്ഥാനത്തില്‍ റോഡിലിറക്കാന്‍ സാധിക്കും.

ഒറ്റയക്ക നമ്ബറുള്ള വാഹനങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ അനുവദിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇരട്ടയക്ക നമ്ബറുകളും അനുവദിക്കും.

ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രമേ സഞ്ചരിക്കാവൂ. എന്നാല്‍ കുടുംബാംഗങ്ങളാണെങ്കില്‍ രണ്ട് പേര്‍ക്ക് യാത്രചെയ്യാം. നാലുചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കം മൂന്ന് പേരെ മാത്രമേ അനുവദിക്കൂ.

യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. ഓറഞ്ച് എ, ബി സോണുകളിലെ ഹോട്ട്സ്പോട്ട് മേഖലകളില്‍ ഈ ഇളവുകള്‍ ബാധകമായിരിക്കില്ല. ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുന്ന കോട്ടയം, ഇടുക്കി ജില്ലകളില്‍ അന്തര്‍ജില്ല ഗതാഗതം ഒഴികെയുള്ള വാഹനഗതാഗതം അനുവദിക്കും.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …