Breaking News

ചാര ബലൂണുകൾ അയച്ചെന്ന ചൈനയുടെ ആരോപണം നിഷേധിച്ച് യുഎസ്

വാഷിങ്ടൻ: ചൈനയിലേക്ക് അമേരിക്ക ചാര ബലൂണുകൾ അയച്ചെന്ന ആരോപണം വൈറ്റ് ഹൗസ് നിഷേധിച്ചു. നിരീക്ഷണത്തിനായി ചൈനയുടെ പ്രദേശത്തേക്ക് ബലൂൺ അയച്ചിട്ടില്ലെന്ന് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് അഡ്രിയാൻ വാസ്റ്റൻ ട്വിറ്ററിൽ പറഞ്ഞു.

വിവരങ്ങൾ ശേഖരിക്കാൻ ചൈനയാണ് ബലൂണുകൾ ഉപയോഗിച്ചത്. യുഎസിന്‍റെയും മറ്റ് 40 രാജ്യങ്ങളുടെയും പരമാധികാരം ലംഘിച്ചുകൊണ്ടാണ് ചൈന ഇത്തരമൊരു നീക്കം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ചൈനീസ് ചാര ബലൂണുകൾ വെടിവച്ചിട്ടതായി യുഎസും കാനഡയും അവകാശപ്പെടുമ്പോൾ, യുഎസ് ചാര ബലൂണുകൾ കഴിഞ്ഞ ഒരു വർഷത്തിനിടെ കുറഞ്ഞത് 10 തവണയെങ്കിലും വ്യോമാതിർത്തിയിൽ പ്രവേശിച്ചുവെന്ന ആരോപണവുമായി ചൈനയും രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയുമായാണ് വൈറ്റ് ഹൗസ് രംഗത്തെത്തിയത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …