Breaking News

മധ്യവയസ്‌കയായ സ്ത്രീ വീടിനുള്ളില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് സ്വയം ഷോക്കേല്‍പ്പിച്ച്‌ മരിക്കാന്‍ ശ്രമേ, സംഭവം പുറം ലോകമറിയുന്നത് ഡോക്ടറായ മകന്‍ വീട്ടിലെത്തിയപ്പോള്‍…. ഞങ്ങള്‍ പോവുകയാണെന്നും ആരും വിഷമിക്കരുതെന്നും ആത്മഹത്യാകുറിപ്പ്…

മധ്യവയസ്‌കയായ സ്ത്രീ വീടിനുള്ളില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് സ്വയം ഷോക്കേല്‍പ്പിച്ച്‌ മരിക്കാന്‍ ശ്രമേ, സംഭവം പുറം ലോകമറിയുന്നത് ഡോക്ടറായ മകന്‍ വീട്ടിലെത്തിയപ്പോള്‍. ഞങ്ങള്‍ പോവുകയാണെന്നും ആരും വിഷമിക്കരുതെന്നും ആത്മഹത്യാകുറിപ്പ്.

സ്വയം ഷോക്കേല്‍പ്പിച്ച്‌ മരിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവം തിരുവനന്തപുരം പാപ്പനംകോട്. വിശ്വംഭരന്‍ റോഡ് ഇഞ്ചിപ്പുല്ലുവിള ഗിരിജ നിവാസില്‍ ഗിരിജ എസ്.നായരെയാണ് (66) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് സമീപമാണ് ഭര്‍ത്താവ് കെഎസ്‌ഇബി റിട്ട. ഓഫിസര്‍ സദാശിവന്‍ നായരെ (68) ഗുരുതരാവസ്ഥയില്‍ കണ്ടത്.

ഉച്ചയോടെ മകനായ ഡോ. അജിത് കുമാര്‍ വീട്ടിലെത്തുമ്ബോഴാണ് അപകടം പുറം ലോകം അറിയുന്നത്. വീട്ടിലെത്തിയ ഡോ. അജിത് സംഭവം നാട്ടുകാരെ അറിയിക്കുകയായിരുന്നു. അതേസമയം മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പും സ്വത്തു ഭാഗം വയ്ക്കുന്നത് സംബന്ധിച്ച രണ്ടു പേജുള്ള കുറിപ്പും പൊലീസിനു കിട്ടി. ഷോക്കേല്‍പ്പിച്ചും കൈ ഞെരമ്ബുകള്‍ മുറിച്ചുമാണ് അദ്ദേഹം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഗിരിജയെ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലും സദാശിവന്‍ നായരെ തൊട്ടടുത്ത ശുചിമുറിയില്‍ ഷോക്കേറ്റ നിലയിലുമാണ് കണ്ടെത്തിയത്. കൈ ഞരമ്ബുകളും മുറിച്ചിരുന്നു. ഹീറ്ററിന്റെ പ്ലഗില്‍ നിന്ന് വൈദ്യുതി പ്രവഹിപ്പിച്ചായിരുന്നു ആത്മഹത്യാ ശ്രമം നടത്തിയത്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്യാറായിട്ടില്ല. കിടപ്പുരോഗിയാണ് ഗിരിജ. വീട്ടുകാര്യങ്ങള്‍ എല്ലാം നോക്കിയിരുന്നത് സദാശിവന്‍ നായര്‍ ആയിരുന്നു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …