തിങ്കളാഴ്ച 466 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 4666 ആയി 19 പേര്‍ മരണപ്പെട്ടതോടെ സംസ്ഥാനത്തെ മരണസംഖ്യ 232 ആയി. ഇതുവരെ 572 പേര്‍ രോഗമുക്തരായി.
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. ആദ്യ നാളുകളില്‍ മൂന്ന്‍ ദിവസത്തിനുള്ളില്‍ കേസുകള്‍ ഇരട്ടിച്ചെങ്കില്‍ ഇപ്പോള്‍ രാജ്യ ശരാശരി ഏഴര ദിവസമായി.
കേരളത്തില്‍ ഇത് 72 ദിവസമാണ്, ഒഡീഷയില്‍ 38 ഉം. ഗോവ കൊവിഡ് മുക്തമായിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. മാഹി, കുടക്, ഉത്തരാഖണ്ഡിലെ പൗരി ഗര്‍ഹ്വാള്‍ എിവിടങ്ങളില്‍ 28
ദിവസമായി പുതിയ കേസില്ല. കൊവിഡിന് ലഭ്യമായ ഏക മരുന്ന്‍ സാമൂഹിക അകലം പാലിക്കല്‍ മാത്രമാണെും ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി.