രാജ്യത്ത് നിന്ന് കോവിഡ് 19നെ തുടച്ചുമാറ്റുന്നതിന് പ്രയത്നിച്ചു കൊണ്ടിരിക്കുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിവില്‍ സര്‍വീസ് ദിനമായി
ആചരിക്കുന്ന ഇന്ന് എല്ലാ ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ അറിയിക്കുന്നതായി മോദി ട്വീറ്ററിലൂടെ അറിയിച്ചു. ഇന്ത്യയില്‍ കോവിഡ് 19നെ വിജയകരമായി കീഴ്പ്പെടുത്തുന്നതിന്
വേണ്ടിയുള്ള സിവില്‍ സര്‍വീസുകാരുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. അവര്‍ സമയം മുഴുവന്‍ പ്രവര്‍ത്തിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ഒപ്പം എല്ലാവരും ആരോഗ്യവാന്മാരാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട് -പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു.
NEWS 22 TRUTH . EQUALITY . FRATERNITY