Breaking News

തമിഴ് നാട്ടില്‍ സൂര്യയുടെ ചിത്രങ്ങള്‍ക്ക് വിലക്ക്; ഇനിമുതല്‍ പ്രദര്‍ശിപ്പിക്കില്ല..!

തമിഴ് നടന്‍ സൂര്യയുടെ ചിത്രങ്ങള്‍ക്ക് വിലക്ക് നല്‍കാനൊരുങ്ങി തിയേറ്റര്‍ ഉടമകളുടെ സംഘടന രംഗത്ത്. സൂര്യ അഭിനയിച്ചതോ നിര്‍മിച്ചതോ ആയ ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് തമിഴ്‌നാട്ടിലെ തിയറ്റര്‍ ഉടമകളുടെ തീരുമാനം.

സൂര്യയുടെ നിര്‍മാണ കമ്ബനിയായ ടു ഡി എന്റര്‍ടെയിന്‍മെന്റിന്റെ ചിത്രങ്ങളായിരിക്കു വിലക്ക് ഏര്‍പ്പെടുത്തുന്നത്. സൂര്യയുടെ ഭാര്യയായ ജ്യോതിക നായികയാകുന്ന ചിത്രമായ ‘പൊന്മകള്‍ വന്താല്‍’

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ മാത്രം റിലീസ് ചെയ്യാന്‍ തിരുമാനിക്കുകയുണ്ടായിരുന്നു. ഈ സിനിമ നിര്‍മിച്ചത് സൂര്യയാണ്. തിയറ്ററുകള്‍ക്ക് റിലീസ്

നല്‍കാതെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാത്രമായി ചിത്രം റിലീസിന് നല്‍കിയതാണ് തമിഴ്‌നാട് തിയറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലക്‌സ് ഓണര്‍ അസോസിയേഷനെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …