ഈ വര്‍ഷത്തെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ അഞ്ചിന് കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അനുമാനങ്ങളില്‍ 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ
ആകാനുള്ള സാധ്യതയും കാണുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനത്ത് സാധാരണ ഗതിയില്‍ ജൂണ്‍ ഒന്നുമുതലാണ് കാലവര്‍ഷം ആരംഭിക്കുന്നത്. എന്നാല്‍,
തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മെയ് 28ന് തന്നെ കേരളത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടിട്ടുണ്ട്.
ഇത് ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. കാലവര്‍ഷത്തിന്‍റെ ഗതിയെ ഇത് ബധിച്ചേക്കാം. അഞ്ച് ദിവസം കാലവര്‍ഷം വൈകാന്‍ ഇത് വഴി വച്ചേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 6ന് കാലവര്‍ഷം എത്തുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ജൂണ്‍ 8നാണ് കാലവര്‍ഷം എത്തിയത്.