Breaking News

കോവിഡ് വാക്‌സിന്‍; ആദ്യ ഘട്ടം രാജ്യത്തെ 30 കോടി ജനങ്ങള്‍ക്ക്….

രാജ്യത്തെ 30 കോടി ജനങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ ലഭ്യമാക്കുന്നത്. അവശ്യ സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ മാത്രമാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.

മുന്‍ഗണനാ ക്രമമനുസരിച്ചാണ് വാക്സിന്‍ ലഭ്യമാക്കുന്നതെന്ന് നീതി ആയോഗ് ആംഗവും കോവിഡ് ടാസ്‌ക് ഫോഴ്സ് തലവനുമായ ഡോക്ടര്‍ വിനോദ് പോള്‍ പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നേറ്റ നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍, പ്രായമേറിയവര്‍ എന്നിവരെയാണ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആറ് മാസത്തിനുള്ളില്‍ ആദ്യ ഘട്ടം പൂര്‍ത്തീകരിച്ച്‌ ഇവര്‍ക്ക് വാക്സിന്‍ ലഭ്യമാക്കും.

31 കോവിഡ് വാക്സിന്‍ ഹബ്ബുകളിലായി 29,000 വാക്സിന്‍ കേന്ദ്രങ്ങളാണ് സജ്ജീകരിക്കുന്നത്. സര്‍ക്കാര്‍ തന്നെയാണ് ആദ്യ ഘട്ടത്തിലെ ചിലവുകള്‍ വഹിക്കുന്നതെന്നും ടാസ്‌ക് ഫോഴ്സ് തലവന്‍ പറയുന്നു.

ആസ്ത്ര സെനക്ക, ഓക്സഫോഡ് സര്‍വ്വകലാശാല വാക്സിനായ ‘കോവിഷീല്‍ഡിനാണ്’ രാജ്യം മുന്‍ഗണന നല്‍കുന്നത്. ഇന്ത്യന്‍ കമ്ബനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണ് വാക്സിന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ദിവസങ്ങള്‍ക്കുള്ളില്‍ ആദ്യ ഡോസ് വാക്സിന്‍ ജനങ്ങളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷകള്‍. ഏഴരക്കോടി ഡോസ് ഓക്സഫഡ് വാക്സിനാണ് ഇപ്പോള്‍ ഇന്ത്യയുടെ കൈവശമുള്ളത്. എന്നാല്‍ ജനുവരി അവസാനത്തോടെ ഇത് 10 കോടിയായി ഉയര്‍ത്തും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …