കേരളത്തിൽ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരണപ്പെട്ടു. പാലക്കാട് കടമ്ബഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷിയമ്മാള്‍ ആണ് മരിച്ചത്. 73 വയസായിരുന്നു പ്രായം.
ചെന്നൈയില്‍നിന്ന് വാളയാര്‍ വഴി മെയ് 25നാണ് ഇവര്‍ നാട്ടിലെത്തിയത്. നിരീക്ഷണത്തില്‍ കഴിയവേ കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെയ് 28നാണ് മീനാക്ഷിയമ്മാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു.
എന്നാല്‍ മരണശേഷം നടത്തിയ പരിശോധനയിലാണ് വീണ്ടും കൊറോണ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് മീനാക്ഷിയമ്മാള്‍ മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 12 കടന്നു.
NEWS 22 TRUTH . EQUALITY . FRATERNITY