സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച് ആന ചരിഞ്ഞ സംഭവത്തില്‍ പ്രതികളെക്കുറിച്ചു സൂചന ലഭിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥന്‍. രണ്ടു പേരേ കേന്ദ്രീകരിച്ചാണ് അന്വേഷണം.
സംഭവത്തില്‍ വനം വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൈതച്ചക്ക തോട്ടങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ആറാംക്ലാസ് വിദ്യാര്‍ഥിനിയ്ക്ക് വിവാഹം: വരനും പുരോഹിതനും ബന്ധുക്കള്‍ക്കുമെതിരേ കേസ്…
മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് വനമേഖലയിലാണ് 15 വയസ്സുള്ള പിടിയാനയാണ് ചരിഞ്ഞത്. സ്‌ഫോടകവസ്‌തു അടങ്ങിയ പൈനാപ്പിള്‍ തിന്നപ്പോള്‍ പൊട്ടിത്തെറിച്ചു ആനയുടെ മേല്‍ത്താടിയും കീഴ്‌ത്താടിയും തകര്‍ന്നിരുന്നു.
മുറിവു പഴുത്തതോടെ തീറ്റയെടുക്കാന്‍ പോലും കഴിയാതെ കാട്ടാന പുഴയില്‍ മുഖം താഴ്‌ത്തി നില്‍ക്കുകയായിരുന്നു.
മെയ് 23നു പുഴയില്‍ ആനയെ കണ്ട വനം ഉദ്യോഗസ്ഥര്‍ കാട്ടിലേക്കു തിരിച്ചയയ്ക്കാന്‍ ശ്രമിച്ചെങ്കിലും പോയില്ല. കരയിലെത്തിച്ചു ചികിത്സ നല്‍കാന്‍ 2 കുങ്കിയാനകളെ എത്തിച്ചെങ്കിലും 27ന് ഉച്ചയോടെ ആന വെള്ളത്തില്‍ നിന്നുകൊണ്ട്തന്നെ ചെരിയുകയായിരുന്നു