Breaking News

ബസ് ചാർജ് കൂട്ടിയ വിധിക്ക് ഹൈക്കോടതിയുടെ സ്റ്റേ; മിനിമം ചാർജ് എട്ട് രൂപ തന്നെ…!

സംസ്ഥാനത്തെ ബസുകളിൽ അധിക ചാർജ് ഈടാക്കാൻ അനുമതി നൽകിയ ഹൈക്കോടതി വിധിക്ക് സ്റ്റേ. അധിക ബസ് ചാർജ് ഈടാക്കാമെന്നുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ

ബഞ്ച് സ്റ്റേ ചെയ്തു. ഇതോടെ മിനിമം ചാർജ് എട്ട് രൂപ തന്നെയായി തുടരും. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ ആദ്യ ഘട്ടത്തിൽ ബസ് യാത്രാ നിരക്ക് വർധിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് മുഴുവൻ സീറ്റിലും യാത്രക്കാരെ

അനുവദിച്ചതോടെ നിരക്ക് വർധന പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ ബസ് ഉടമകൾ നിരക്ക് വർധന ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ബസുകളിൽ മുഴുവൻ യാത്രക്കാർക്കും

അനുമതി നൽകിയ സാഹചര്യത്തിൽ ബസ് ചാർജ് വർധിപ്പിക്കേണ്ടതില്ലെന്ന് ഗതാഗതമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. നിരക്ക് വർധിപ്പിക്കാൻ അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെ

തുടർന്ന് സ്വകാര്യ ബസ് ഉടമകൾ മിനിമം ചാർജ് 8 രൂപയിൽ നിന്ന് 12 രൂപയാക്കി ഉയർത്തിയാണ് സർവീസ് നടത്തുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …