Breaking News

ലോ​ക​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്ത്..!!

ലോ​ക​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്ത്. വ്യാ​ഴാ​ഴ്ച​ത്തെ രാ​ജ്യ​ത്തെ കോ​വി​ഡ് ക​ണ​ക്കു​ക​ള്‍ കൂ​ടി പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്തേ​ക്കു കു​തി​ച്ചു​യ​രു​ന്ന​ത്.

ജൂൺ 15 മുതൽ രാജ്യത്ത് വീണ്ടും സമ്പൂർണ ലോക്ഡൗൺ വരുന്നു : ‌ കേന്ദ്രമന്ത്രാലയത്തിൻറെ തീരുമാനം ഇങ്ങനെ

ബ്രി​ട്ട​ന്‍, സ്പെ​യി​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളെ ഇ​ന്ത്യ ഒ​റ്റ​ദി​വ​സം​കൊ​ണ്ട് മ​റി​ക​ട​ന്നു. ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന കോ​വി​ഡ്19 ഇ​ന്ത്യ ഡോ​ട്ട് ഓ​ര്‍​ഗ് വെ​ബ്സൈ​റ്റി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 2.97 ല​ക്ഷ​മാ​ണ് രാ​ജ്യ​ത്തെ രോ​ഗി​ക​ള്‍. ഒ​ടു​വി​ല്‍ ല​ഭി​ക്കു​ന്ന ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം രാ​ജ്യ​ത്ത് 9,846 പേ​ര്‍​ക്കു കൂ​ടി പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തു കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ നാ​ലാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​രു​ന്ന​ത്.

എ​ന്നാ​ല്‍ വേ​ള്‍​ഡോ​മീ​റ്റ​ര്‍, ലോ​കാ​രോ​ഗ്യ സം​ഘ​ട​ന, ജോ​ണ്‍ ഹോ​പ്കി​ന്‍​സ് യൂ​ണി​വേ​ഴ്സി​റ്റി എ​ന്നി​വ​യു​ടെ ക​ണ​ക്കു​ക​ളി​ല്‍ ഇ​ന്ത്യ ആ​റ്, അ​ഞ്ച് സ്ഥാ​ന​ങ്ങ​ളി​ലാ​ണ് നില്‍ക്കുന്നത്. ഉ​ട​ന്‍​ത​ന്നെ ഇ​ന്ത്യ​യു​ടെ ക​ണ​ക്കു​ക​ള്‍ അ​പ്ഡേ​റ്റ് ചെ​യ്യ​പ്പെ​ടും. 20.7 ല​ക്ഷം രോ​ഗി​ക​ളു​ള്ള അ​മേ​രി​ക്ക, 7.7 ല​ക്ഷം രോ​ഗി​ക​ളു​ള്ള ബ്ര​സീ​ല്‍, 5.02 ല​ക്ഷം രോ​ഗി​ക​ളു​ള്ള റ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ക​ണ​ക്കി​ല്‍ ഇ​ന്ത്യ​ക്കു മു​ന്നി​ലു​ള്ള​ത്. 8321 പേ​രാ​ണ് ഇതുവ​രെ ഇ​ന്ത്യ​യി​ല്‍ മ​രി​ച്ച​ത്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …