Breaking News

സവാളയില്‍ കാണപ്പെടുന്ന കറുത്ത പാളി ബ്ലാക്ക്​ ഫംഗസിന്​ കാരണമാകും? വാര്‍ത്തയിലെ വാസ്​തവം എന്ത്….

ദുരിതങ്ങള്‍ വിട്ടൊഴിയാത്ത രാജ്യത്ത് കോവിഡിനൊപ്പം പടരുന്ന മറ്റൊരു വൈറസാണ് ബ്ലാക്ക്​ ഫംഗസ്​. എന്നാല്‍ വൈറസുകള്‍ പടരുന്നതിനേക്കാള്‍ വേഗതയിലാണ് വ്യാജവാര്‍ത്തകള്‍ പടരുന്നത്​.

സവാളയും ഫ്രിഡ്​ജുമാണ്​ ബ്ലാക്ക്​ ഫംഗസിന്​ കാരണമെന്ന തരത്തില്‍ ഹിന്ദിയില്‍ എഴുതിയ ഒരു ഫേസ്​ബുക്ക്​ പോസ്​റ്റ്​ സമൂഹമാധ്യമങ്ങളില്‍ തരംഗമായി പ്രചരിച്ചുകഴിഞ്ഞു. ‘ആഭ്യന്തര ബ്ലാക്ക്​ ഫംഗസിനെതിരെ ജാഗ്രത പാലിക്കാം.

അടുത്ത തവണ നിങ്ങള്‍ സവാള വാങ്ങുമ്ബോള്‍, അതിന്റെ പുറത്തെ കറുത്ത പാളി ശ്രദ്ധിക്കണം. ശരിക്കും, അതാണ്​ ബ്ലാക്ക്​ ഫംഗസ്​. റഫ്രിജറേറ്ററിനകത്തെ റബ്ബറില്‍ കാണുന്ന കറുത്ത ഫിലിമും ബ്ലാക്ക്​ ഫംഗസിന്​ കാരണമാകും.

ഇത്​ അവഗണിച്ചാല്‍, ഫ്രിഡ്​ജിലും മറ്റും സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളിലൂടെ ബ്ലാക്ക്​ ഫംഗസ്​ നിങ്ങളുടെ ശരീര​ത്തിലെത്തും’ -ഇതാണ്​ ഫേസ്​ബുക്കില്‍ പടര്‍ന്നുപിടിക്കുന്ന സന്ദേശം. പരിസ്​ഥിതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകള്‍

എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകളാണ്​ ബ്ലാക്ക്​ ഫംഗസിന്​ കാരണം. പ്രമേഹം, രോഗപ്രതലിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവരിലാണ്​ ഇത്​ പ്രധാനമായും ബാധിക്കുക. ഇത്തരം വ്യക്തികളുടെ സൈനസുകളില്‍ അല്ലെങ്കില്‍

ശ്വാസകോശത്തില്‍ ഫംഗസ്​ പ്രവേശിക്കുന്നതുവഴി രോഗബാധയു​ണ്ടാകും. എന്നാല്‍ വ്യാജ വാര്‍ത്തയെ തുടര്‍ന്ന് ഇന്ത്യ ടുഡെ നടത്തിയ വിവരശേഖരത്തില്‍ ഇവ ബ്ലാക്ക്​ ഫംഗസിന്​ കാരണമാകില്ലെന്ന്​ കണ്ടെത്തി.

റഫ്രിജറേറ്റിനുള്ളി​ലെ തണുത്ത പ്രതലത്തില്‍ ചില ബാക്​ടീരിയകളും സൂക്ഷ്​മാണുക്കളുമുണ്ടാകും. ഇവ ബ്ലാക്ക്​ ഫംഗസിന്​ കാരണമാകില്ല. എങ്കിലും ചില രോഗങ്ങള്‍ക്ക്​ കാരണക്കാ​രായേക്കാം. അതിനാല്‍ ഇത്​ നീക്കം ചെയ്യുന്നതാണ്​ ഉത്തമമെന്ന്​

ന്യൂഡല്‍ഹി ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ഫോര്‍ ജെനറ്റിക്​ എന്‍ജിനീയറിങ്​ ആന്‍ഡ്​ ബയോടെക്​നോളജിയിലെ ശാസ്​ത്രജ്ഞനായ നസീം ഗൗര്‍ പറയുന്നു. മണ്ണിലുണ്ടാകുന്ന ചില ഫംഗസുകള്‍ കാരണമാണ്​ സവാളയുടെ

പുറമെ കറുത്ത പാളിയുണ്ടാകുന്നത്​. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ഇത്​ ചില ഫംഗസ്​ അണുബാധക്ക്​ കാരണമാകും. ബ്ലാക്ക്​ ഫംഗസിന്​ കാരണമാകില്ലെങ്കിലും ഉപയോഗിക്കുന്നതിന്​ മുമ്ബ്​ സവാള നന്നായി കഴുകണമെന്ന്​ ശാസ്​ത്രജ്ഞനായ ​ഡോ. ശേഷ്​ ആര്‍. നവാംഗെ പറഞ്ഞു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …